Home> Kerala
Advertisement

ചന്ദ്രബോസ് വധക്കേസ്: പ്രതി നിസാമിനെതിരെ സംസാരിച്ച രമേശ് ചെന്നിത്തലയ്ക്ക് അജ്ഞാതന്‍റെ വധഭീഷണി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അജ്ഞാതന്‍റെ വധഭീഷണി. ചന്ദ്രബോസ് വധക്കേസില്‍ വപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്നാണ് ഭീഷണി. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ചന്ദ്രബോസ് വധക്കേസ്: പ്രതി നിസാമിനെതിരെ സംസാരിച്ച രമേശ് ചെന്നിത്തലയ്ക്ക് അജ്ഞാതന്‍റെ വധഭീഷണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അജ്ഞാതന്‍റെ വധഭീഷണി. ചന്ദ്രബോസ് വധക്കേസില്‍ വപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്നാണ് ഭീഷണി. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.  

അധോലോകരാജാവ് രവി പൂജാരിയുടെ പേരിലാണ് കഴിഞ്ഞ ദിവസം രാത്രി 11.22ഓടെ വധഭീക്ഷണി അടങ്ങിയ ഫോൺ സന്ദേശം ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഭീഷണിയുടെ പൂര്‍ണ രൂപം 'മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിക്കരുത്. സംസാരിച്ചാല്‍ നിങ്ങളെയോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരാളെയോ വധിക്കും-ഡോണ്‍ രവി പൂജാരി'. സന്ദേശത്തിന്‍റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ രേഖപ്പെടുത്തി.

Read More