Home> Kerala
Advertisement

കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍

കേ​ര​ള​ത്തി​ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ പ്ര​ള​യ മു​ന്ന​റി​യി​പ്പ്.

കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ പ്ര​ള​യ മു​ന്ന​റി​യി​പ്പ്. 

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്,വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ ന​ദി​ക​ള്‍ ക​ര ക​വി​ഞ്ഞൊ​ഴു​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​ജി​ല്ല​ക​ളി​ല്‍ പ്ര​ള​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നദി തീരത്തുള്ളവര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാണ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു.

 

Read More