Home> Kerala
Advertisement

Ration Card Mastering: മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിയും ഇല്ല; കേരളത്തിന് അന്ത്യശാസനം നൽകി കേന്ദ്രം

ഫെബ്രുവരി 20ന് സംസ്ഥാനത്ത് മസ്റ്ററിം​ഗ് ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തകരാർ മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

Ration Card Mastering: മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിയും ഇല്ല; കേരളത്തിന് അന്ത്യശാസനം നൽകി കേന്ദ്രം

റേഷൻ മസ്റ്ററിങ് ഉടൻ പൂർത്തിയാക്കാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം. മസ്റ്ററിങ് ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് ചൂണ്ടികാട്ടി ഭക്ഷ്യ വകുപ്പിന് കേന്ദ്രം കത്ത് അയച്ചു. ഒന്നര മാസത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് കേരളത്തിന് നിർദ്ദേശം നൽകിയത്.

കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് മാസ്റ്ററിങ് ഉടൻ പുനരാരംഭിക്കാൻ സപ്ലൈക്കോ തീരുമാനിച്ചു. ഫെബ്രുവരി 20നാണ് സംസ്ഥാനത്തെ 1.54 കോടി മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള മസ്റ്ററിങ് ആരംഭിച്ചത്. എന്നാൽ സാങ്കേതിക തകരാർ മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സമയ പരിധി കഴിഞ്ഞിരുന്നു. 

Read Also: ഇടിച്ചുവീഴ്ത്തിയ കാർ ദേഹത്തുകൂടെ കയറ്റിയിറക്കി, സ്കൂട്ടർ യാത്രിക മരിച്ചു; ഡ്രൈവർ പിടിയിൽ; സംഭവം കൊല്ലത്ത്!

മുൻ​ഗണന വിഭാ​ഗത്തിൽ പെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകളാണ് മസ്റ്ററിങ് ചെയ്യേണ്ടത്. ഇത്തരം റേഷൻ കാർഡിൽ ഉൾപ്പെട്ട അം​ഗങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണിത്. ഇതുവരെ 15 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്. 

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങിലെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പുതിയ സെർവർ വാങ്ങുന്നതിനായി 3. 54 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. മാർച്ച് 15 മുതൽ ഇ-പിഒഎസ് സെർവറിലെ തകരാർ മൂലം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിലെ മസ്റ്ററിങ് പ്രക്രിയ തടസ്സപ്പെട്ടിരുന്നു. സംസ്ഥന ഐടി മിഷൻ സിസ്റ്റത്തിലെ തകരാറുകൾ മൂലം 1,82, 116 റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More