Home> Kerala
Advertisement

DYFI: ഡിവൈഎഫ്ഐയുടെ സെമിനാറിൽ പങ്കെടുക്കണമെന്ന് കുടുംബശ്രീക്ക് ഭീഷണി; പങ്കെടുത്തില്ലെങ്കിൽ പിഴ

പത്തനംതിട്ടയിൽ നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ലിംഗ പദവിയും ആധുനീക സമൂഹവും, എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ, സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ സിഡിഎസ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്.

DYFI: ഡിവൈഎഫ്ഐയുടെ സെമിനാറിൽ പങ്കെടുക്കണമെന്ന് കുടുംബശ്രീക്ക് ഭീഷണി; പങ്കെടുത്തില്ലെങ്കിൽ പിഴ

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സി ഡി എസ് ചെയർപേഴ്സന്റെ ശബ്ദ സന്ദേശം വിവാദമാകുന്നു. പത്തനംതിട്ട ചിറ്റാറി ലെ സി ഡി എസ് ചെയർപേഴ്സണാണ് കുടുംബശ്രീയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ വിവാദ ശബ്ദ സന്ദേശം അയച്ചത്.

പത്തനംതിട്ടയിൽ നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ലിംഗ പദവിയും ആധുനീക സമൂഹവും,  എന്ന വിഷയത്തെപ്പറ്റി, ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ,  സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ  സിഡിഎസ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്. ഇരുപത്തി ഒന്നാം തീയതി ചിറ്റാർ ടൗണിൽ പി കെ ശ്രീമതി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്. 

ഇടതുപക്ഷത്തിന്റെ പരിപാടികളിൽ ആളെ കൂട്ടേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്കാണെന്ന തരത്തിലുള്ള സി ഡി എസ് ചെയർപേഴ്സണിന്റെ പ്രസ്ഥാവന ഒരു വിഭാഗം അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പങ്കെടുക്കാത്തവരിൽ നിന്നും നൂറ് രുപ ഫൈൻ  ഈടാക്കുമെന്നാണ് സി ഡി എസ് ചെയർപേഴ്സൺ അംഗങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത്തരം ഒരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. 

കുടുംബശ്രീയുടേയോ അല്ലെങ്കിൽ അനുബന്ധ പരിപാടികൾക്കോ മാത്രമാണ് കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാറുള്ളത്. അല്ലാതെ സർക്കാർ പരിപാടികൾക്ക് പോലും കുടുംബശ്രീ പ്രവർത്തകരോട് പങ്കെടുക്കാൻ പറയുന്നതിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മകളെ ചൂഷണം ചെയ്യരുതെന്നതിനാലാണ് നിയന്ത്രണമുള്ളത്. 

സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ പോഷക സംഘടനയായ സിപിഎമ്മിന് നിരവധി പേര്‍ ഉണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി. അതിന് കുടുംബശ്രീ പ്രവർത്തകരെ എത്തിക്കേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി ബന്ധുക്കളായ കുടുംബശ്രീ പ്രവർത്തകർ പരിപാടിക്ക് പങ്കെടുക്കുന്നുണ്ടെന്നു ഡിവൈഎഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ സിഡിഎസ് ചെയയർ പേഴ്സൺ പ്രതിരിച്ചിട്ടില്ല.

സംഭവം വിവാദമായതോടെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അഞ്ച് പേർ വീതം പങ്കെടുക്കണമെന്നാണ് ചെയർപേഴ്സൺ ആവശ്യപ്പെടുന്നത്. നിരവദി രാഷ്ട്രീയ പാര്‍ട്ടികളിൽ വിശ്വസിക്കുന്നവരും നിരവധി വശ്വാസങ്ങളുള്ളവരും കുടുംബശ്രീയിൽ ഉണ്ട്. ഒരു പ്രത്യേക പാർട്ടിയുടെയോ സംഘടനയുടെയോ പരിപാടിക്ക് കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പരക്കെ വിമർശനമുണ്ടായിട്ടുണ്ട്.

Read More