Home> Kerala
Advertisement

കാവേരി നദിജല തര്‍ക്കം: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി

ആക്രമണമുണ്ടായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കാവേരി നദിജല തര്‍ക്കം: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള  കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി

ബംഗളൂരു: ആക്രമണമുണ്ടായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍  ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചത്തെ എല്ലാ സര്‍വീസുകളും കേരള ആര്‍.ടി.സി റദ്ദാക്കിയിരുന്നു. ഇന്നലെ വൈകീട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസുകള്‍ പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സര്‍വീസ് അവസാനിപ്പിച്ചു. 

കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസുകളും നാട്ടിലേക്ക് സര്‍വീസ് നടത്തുന്നില്ല. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കര്‍ണാടക ആര്‍.ടി.സിയുടെയും തമിഴ്‌നാട് കോര്‍പറേഷന്റെയും ബസ് സര്‍വീസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്. 

സംസ്ഥാനാന്തര റൂട്ടില്‍ ഒരാഴ്ചയിലേറെയായി ദീര്‍ഘദൂര ബസുകള്‍ കുറഞ്ഞതോടെ  മലയാളികളുടെ ഏക ആശ്രയം ട്രെയിനുകളിലെ യാത്രയാണ്. ഇതുമൂലം കോടികളുടെ നഷ്ടമാണ് കേരള, കര്‍ണാടക ആര്‍.ടി.സി, തമിഴ്‌നാട് കോര്‍പറേഷന്‍ ബസുകള്‍ക്കും സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ക്കും  ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് തമിഴ്നാടിന് കര്‍ണാടകം പ്രതിദിനം 6000 ക്യുസക്സ് വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായി. ഇതിന്‍റെ ഭാഗമായി മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും മാണ്ഡ്യയിലും ജാഗ്രത തുടരുകയാണ്.

Read More