Home> Kerala
Advertisement

കാല്‍നട യാത്രികര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി‍; നാല് പേര്‍ക്ക് ദാരുണാന്ത്യ൦!

കൊറ്റനല്ലൂരില്‍ കാല്‍ നടയാത്രികര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യ൦!

കാല്‍നട യാത്രികര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി‍; നാല് പേര്‍ക്ക് ദാരുണാന്ത്യ൦!

തൃശ്ശൂര്‍: കൊറ്റനല്ലൂരില്‍ കാല്‍ നടയാത്രികര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യ൦! 

കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29), ബാലു (52), മകന്‍ വിപിന്‍ എന്നിവരാണ്‌ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക്‌ കാര്‍ പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

Read More