Home> Kerala
Advertisement

ഇടതിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞു: സി.ദിവാകരന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് കേരളത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ഇടതിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞു: സി.ദിവാകരന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍. ഇടത് പക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി ഇടതുപക്ഷം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് കേരളത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. 20 മണ്ഡലത്തില്‍ ആകെ ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാനായത്. അതും നേരിയ ഭൂരിപക്ഷത്തില്‍. 

തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്നും പലകാരണങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ അറിയണമെന്നും ആവേശവും പ്രകടനവും വോട്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഐ നിര്‍വ്വാഹക സമിതിയോഗത്തില്‍ നിന്നും സി. ദിവാകരന്‍ വിട്ടുനിന്നു. ആരോഗ്യ പ്രശ്‌നം കാരണമെന്നാണ് ദിവാകരന്‍റെ വിശദീകരണം. തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. കീഴ്ഘടകങ്ങളില്‍ നിന്നും വിശദ റിപ്പോര്‍ട്ട് തേടാന്‍ യോഗത്തില്‍ തീരുമാനമായി.

Read More