Home> Kerala
Advertisement

Brahmapuram Plant Fire: ബ്രഹ്മപുരം അഗ്നിബാധ; സ‍ർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

ആറ് ദിവസമായി കൊച്ചിയിൽ പുക മൂടിയിരിക്കുകയാണെന്നും ജില്ലാ ഭരണകൂടവും തദ്ദേശവകുപ്പുകളും കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Brahmapuram Plant Fire:  ബ്രഹ്മപുരം അഗ്നിബാധ; സ‍ർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സ‍ർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്നും  വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.  തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ദിവസമായി കൊച്ചിയിൽ പുക മൂടിയിരിക്കുകയാണെന്നും ജില്ലാ ഭരണകൂടവും തദ്ദേശവകുപ്പുകളും കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് വളരെ ഗൗരവകരമായി വിഷയം കൈകാര്യം ചെയ്യണമെന്നും,, ആവശ്യമാണെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഹൈക്കോടതിയും രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി പറഞ്ഞു. മാതൃകാ സംസ്ഥാനമെന്നാണ് കേരളത്തെ പറയുന്നത്. വ്യവസായ ശാലകൾ പോലും ഇല്ലാതിരുന്നിട്ടാണ് ഇവിടെ ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകളുണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു.

ALSO READ: Brahmapuram Plant Fire: ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിൽ കൊച്ചിക്കാർ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കഴിഞ്ഞ ദിവസം അണച്ചു. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നെത്തും.  30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More