Home> Kerala
Advertisement

യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ടൂറിസത്തെ അവഗണിച്ചെന്ന് ശശി തരൂര്‍

കേന്ദ്രം മുന്‍പ് ഭരിച്ചിരുന്ന യുപിഎ സര്‍ക്കാറും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരും ടൂറിസം മേഖലയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍.

യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ടൂറിസത്തെ അവഗണിച്ചെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രം മുന്‍പ് ഭരിച്ചിരുന്ന യുപിഎ സര്‍ക്കാറും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരും ടൂറിസം മേഖലയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന്  കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. 

ടൂറിസം മേഖലയുടെ വികസനത്തിന് നിക്ഷേപം നടത്താന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നും ശശി തരൂര്‍ എംപി കുറ്റപ്പെടുത്തി.പെന്‍ഗ്യുന്‍ ഫീവര്‍-2017 സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദന മേഖലയില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ എട്ട് ഇരട്ടി ലാഭം ടൂറിസം മേഖലയില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുമെന്ന കാര്യം സര്‍ക്കാരുകള്‍ മനസിലാക്കേണ്ടിയിരിക്കുന്നുവെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. 
ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ദിവസം എത്തുന്ന അത്രയും വിദേശികള്‍ ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് എത്തുന്നില്ല. ടൂറിസം മേഖലയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന്‍റെ ഉദ്ദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരമേറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആദ്യ 50-ല്‍ എത്തിക്കുമെന്നാണ് മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഭരണത്തില്‍ നാല് വര്‍ഷം പിന്നിട്ടിട്ടും 100-ാം സ്ഥാനത്തെത്താന്‍ മാത്രമേ സാധിച്ചുള്ളൂ എന്നും തരൂര്‍ കളിയാക്കി

Read More