Home> Kerala
Advertisement

കൊല്ലത്ത് കപ്പല്‍ വള്ളത്തിലിടിച്ച അപകടം; ആറുപേരെയും രക്ഷപ്പെടുത്തി

കൊല്ലം തീരത്ത്‌ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം തീരത്തുനിന്നും മുപ്പത്തിയൊന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്.

കൊല്ലത്ത് കപ്പല്‍ വള്ളത്തിലിടിച്ച അപകടം; ആറുപേരെയും രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലം തീരത്ത്‌ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം തീരത്തുനിന്നും മുപ്പത്തിയൊന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്. 

വള്ളത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക അറിവുകള്‍. ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇടിച്ച കപ്പല്‍ ഏതു രാജ്യത്തിന്‍റെതാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. 

നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ശക്തമായ കാറ്റും മഴയും മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സമീപത്തുണ്ടായിരുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

Read More