Home> Kerala
Advertisement

പിണറായിയിലെ ബിജെപി പ്രവര്‍ത്തകന്‍റെ വധം: കുറ്റപത്രം സമര്‍പ്പിച്ചു

പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം. എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം അഖില്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.

പിണറായിയിലെ ബിജെപി പ്രവര്‍ത്തകന്‍റെ വധം: കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം. എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം അഖില്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. 

ഒക്ടോബറിലാണ് പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപം ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെടുന്നത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ രമിത്ത് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നു. എട്ടുവര്‍ഷം മുന്‍പ് രമിത്തിന്റെ പിതാവ് ഉത്തമനേയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 

Read More