Home> Kerala
Advertisement

ശബരിമല വിധി പുനഃപരിശോധനാ തീരുമാനം സ്വാഗതാര്‍ഹം: പി.എസ് ശ്രീധരന്‍ പിള്ള

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍, പുനഃപരിശോധനാ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

ശബരിമല വിധി പുനഃപരിശോധനാ തീരുമാനം സ്വാഗതാര്‍ഹം: പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍, പുനഃപരിശോധനാ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 

അതുകൂടാതെ, ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ടാണ് സുപ്രീംകോടതി ഇപ്രകാരം തീരുമാനമെടുത്തത്. 

പുന:പരിശോധനാ ഹര്‍ജികളില്‍ അന്തിമതീരുമാനം വരുന്നത് വരെ വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിധി പുനഃപരിശോധിക്കാനുള്ള തീരുമാനത്തില്‍ തന്ത്രി കണ്ഠരര് രാജീവര് സന്തോഷമറിയിച്ചു. അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഇതിനുവേണ്ടി പ്രാര്‍ഥിച്ച ഓരോ ഭക്തര്‍ക്കും നന്ദി എന്നും തന്ത്രി പറഞ്ഞു. ശബരിമലയില്‍ സമാധാനമുണ്ടാകുമെന്നും കണ്ഠര് രാജീവര് പറഞ്ഞു.

തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നു. എല്ലാം ശുഭമായി വരും. എല്ലാവരോടും നന്ദി. അന്തിമ വിധി വരുന്നതു വരെ പ്രാര്‍ഥന തുടരണമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ പറഞ്ഞു. 

 

 

Read More