Home> Kerala
Advertisement

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്‌, സുരേന്ദ്രന്‍ ഇന്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'തയ്യാറാവാത്തവര്‍' പട്ടികയിലും, 'തയ്യാറായവര്‍' പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്‌, സുരേന്ദ്രന്‍ ഇന്‍!!

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'തയ്യാറാവാത്തവര്‍' പട്ടികയിലും, 'തയ്യാറായവര്‍' പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്.
  
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പുറത്താക്കി, യുവമോര്‍ച്ചാ നേതാവ് എസ് സുരേഷ് എന്‍ഡിഎയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. 

തുടക്കംമുതല്‍ മത്സരത്തിനില്ല എന്നാവര്‍ത്തിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. എറണാകുളത്ത് സി. ജി. രാജഗോപാലും അരൂരില്‍ കെ. പി. പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയുമാണ് മത്സരിക്കുക. 

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, വി.​വി. രാ​ജേ​ഷ്, എസ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. കൂടാതെ, മു​തി​ര്‍​ന്ന നേ​താ​വും എംഎല്‍എയുമായ ഒ. ​രാ​ജ​ഗോ​പാ​ല്‍ ശ​നി​യാ​ഴ്ച കു​മ്മ​ന​ത്തി​ന്‍റെ സ്വാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രചാരണവും ആരംഭിച്ചിരുന്നു. 

എ​ന്നാ​ല്‍ അവസാനനിമിഷം വി. ​മു​ര​ളീ​ധ​രന്‍പ​ക്ഷ​ത്തി​ലെ ചി​ല നേ​താ​ക്ക​ള്‍ കു​മ്മ​ന​ത്തി​ന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എ​തി​ര്‍​പ്പു​യ​ര്‍​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്കു തിര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യു​മുണ്ടാ​യി. പിന്നാലെയാണ് കു​മ്മ​ന​ത്തെ ഒ​ഴി​വാ​ക്കി​യു​ള്ള സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ്ക്കു ബി​ജെ​പി ദേ​ശീ​യ തിരഞ്ഞെടുപ്പ് സമിതി അം​ഗീ​കാ​രം നല്‍കുന്നത്.

ആ​ദ്യം മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ആ​ര്‍​എ​സ്‌എ​സ് നേ​തൃ​ത്വ​വും ശ്രീ​ധ​ര​ന്‍​പി​ള്ള വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ "​പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍' മ​ത്സ​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലേ​ക്കു കു​മ്മ​നം എ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാണ് ദേ​ശീ​യ നേതൃത്വം കുമ്മനത്തെ ഒ​ഴി​വാ​ക്കി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​ന്ന​ത്!!

കോ​ന്നി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​നു പു​റ​മേ ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പേ​രാ​ണു പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, വി​ജ​യ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി സു​രേ​ന്ദ്ര​നെ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം കോ​ന്നി​യി​ല്‍ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെയും നി​ല​പാ​ട്. 

അതേസമയം, 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി. 

 

 

Read More