Home> Kerala
Advertisement

കേ​​ന്ദ്രമ​​ന്ത്രിയ്ക്ക് കേരളത്തില്‍ കൂറ്റന്‍ സ്വീകരണമൊരുങ്ങുന്നു

ഒ​ടു​വി​ൽ അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​​ന്‍റെ മ​ന്ത്രി​പദം ബി.​ജെ.​പി സം​സ്​​ഥാ​ന​ഘ​ട​കം അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്.

കേ​​ന്ദ്രമ​​ന്ത്രിയ്ക്ക് കേരളത്തില്‍ കൂറ്റന്‍ സ്വീകരണമൊരുങ്ങുന്നു

കോ​​ട്ട​​യം: ഒ​ടു​വി​ൽ അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​​ന്‍റെ മ​ന്ത്രി​പദം ബി.​ജെ.​പി സം​സ്​​ഥാ​ന​ഘ​ട​കം അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. 

കേ​​ന്ദ്ര ടൂ​​റി​​സം ഐ​​ടി മ​​ന്ത്രിയായി ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ് അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം കേ​​ര​​ള​​ത്തി​​ലെ​​ത്തുന്നത്. നാളെ  കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന ക​​ണ്ണ​​ന്താ​​ന​​ത്തി​​നു ബി​​ജെ​​പി കേ​​ര​​ള ഘ​​ട​​കം വ​​ൻ​ സ്വീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. 

രാ​​വി​​ലെ 9.30ന് ​​നെ​​ടു​​മ്പാശേ​​രി അ​​ന്താ​​രാ​ഷ്‌​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തു​​ന്ന മ​​ന്ത്രി​​യെ ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. തുടര്‍ന്ന് എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും. അ​​വി​​ടെ​​നി​​ന്നു കോ​​ട്ട​​യം ജി​​ല്ലാ അ​​ധ്യ​​ക്ഷ​​ൻ എ​​ൻ. ഹ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ലാ ക​​മ്മി​​റ്റി സ്വീ​​ക​​രി​​ച്ച് ജ​ന്മ​നാ​​ടാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലേ​​ക്കു പോ​​കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​റോ​​ഡ് ഷോ ​​ബി​​ജെ​​പി നേതാവ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി മ​​ണ്ഡ​​ല​​ത്തി​​ലെ ഒ​​ന്പ​​തു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലൂ​​ടെ​​യും ക​​ട​​ന്നു​​പോ​​കു​​ന്ന റോ​​ഡ് ഷോ ​​ക​​ണ്ണ​​ന്താ​​ന​​ത്തി​​ന്‍റെ വീ​​ടി​​നു​ സ​​മീ​​പം മ​​ണി​​മ​​ല​​യി​​ലാ​​ണു സ​​മാ​​പി​​ക്കു​​ക. കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ്വീ​​ക​​ര​​ണ​​യോ​​ഗം ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. 

തി​​ങ്ക​​ളാ​​ഴ്ച ക​​ണ്ണൂ​​രി​​ലെ​​ത്തു​​ന്ന മ​​ന്ത്രി​ക്കു ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും. 12നു ​​കോ​​ട്ട​​യ​​ത്തു തി​​രി​​കെ​​യെ​​ത്തു​​ന്ന മ​​ന്ത്രി വൈ​​കു​​ന്നേ​​രം തി​​രു​​ന​​ക്ക​​ര ക്ഷേ​​ത്ര​​ത്തി​​ൽ ശ്രീ​​കൃ​​ഷ്ണ​​ജ​​യ​​ന്തി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

15ന് ​​ജ​ന്മ​നാ​​ട്ടി​​ൽ മ​​ന്ത്രി​​ക്കു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പൗ​​രാ​​വ​​ലി പൗ​​ര​​സ്വീ​​ക​​ര​​ണം ഒ​​രു​​ക്കു​​ന്നു​​ണ്ട്. അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന യോ​​ഗം കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. മ​​ന്ത്രി എം.​​എം. മ​​ണി, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ, സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ, മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ കെ.​​ജെ. തോ​​മ​​സ്, ജോ​​ർ​​ജ് ജെ. ​​മാ​​ത്യു തുടങ്ങിയവർ പ​​ങ്കെ​​ടു​​ക്കും. നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ കൗ​​ണ്‍​സി​​ലി​​ലെ ബി​​ഷ​​പ്പുമാ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. 

16നു ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും സ്വീ​​ക​​ര​​ണം ന​​ൽ​​കു​​ന്നു​​ണ്ട്. വൈ​​കു​​ന്നേ​​രം ഡൽഹിക്കു മ​​ട​​ങ്ങും. 

ബി.​ജെ.​പി സം​സ്​​ഥാ​ന നേ​താ​ക്ക​ളി​ൽ പ​ല​രു​ടെ​യും പ്ര​തീ​ക്ഷ​ക​ളെ അ​സ്​​ഥാ​ന​ത്താ​ക്കി​യാ​ണ്​ ക​ണ്ണ​ന്താ​നം കേ​ന്ദ്ര ടൂ​റി​സം-ഐ.​ടി മ​ന്ത്രി​യാ​യ​ത്. അ​തി​നാ​ൽ, ക​ണ്ണ​ന്താ​നം മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ഴും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​ത​പ്പോ​ഴും പാ​ർ​ട്ടി സം​സ്​​ഥാ​ന​ത്ത്​ എ​വി​ടെ​യും ആ​ഘോ​ഷ​മൊ​രു​ക്കി​യി​ല്ല. ക​ണ്ണ​ന്താ​ന​ത്തി​​െൻറ ജ​ന്മ​ദേ​ശ​ത്ത​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ പോ​ലും ന​ട​ന്നി​ല്ല. 

Read More