Home> Kerala
Advertisement

യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി

ഗവര്‍ണര്‍ ഇങ്ങനെ പാറക്കല്ല് പോലെയിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും തെളിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി.

ഗവര്‍ണര്‍ ഇങ്ങനെ പാറക്കല്ല് പോലെയിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഗവര്‍ണര്‍ ആക്ട് ചെയ്യണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബിജെപി വക്താവ് പറഞ്ഞു.

നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ കുറ്റവാളികളുടെ സര്‍ക്കാരാണ്. സര്‍വകലാശാല പരീക്ഷാ ക്രമക്കേടില്‍ പുറത്ത് നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല പരീക്ഷ ക്രമക്കേടില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സിന്‍ഡിക്കേറ്റ് അന്വേഷിക്കുന്നത് കള്ളന്‍ കേസന്വേഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Read More