Home> Kerala
Advertisement

BJPയില്‍ പടയൊരുക്കം, നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച

തദ്ദേശ തിതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായി. ശനിയാഴ്ച കൊച്ചിയിലാണ് യോഗം നടക്കുക.

BJPയില്‍ പടയൊരുക്കം, നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച

Kochi: തദ്ദേശ തിതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ  ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം  ചേരാന്‍ തീരുമാനമായി. ശനിയാഴ്ച കൊച്ചിയിലാണ് യോഗം നടക്കുക.

തദ്ദേശ  തിരഞ്ഞെടുപ്പില്‍  (Local Body Election) പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ലെന്ന  മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്.  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ  ആദ്യം പ്രതികരണവുമായി രംഗത്ത് എത്തിയത് ഒ. രാജഗോപാല്‍  (O Rajagopal) ആയിരുന്നു. പിന്നാലെ പി. എം. വേലായുധനും എത്തി. ഈ രണ്ടു മുതിര്‍ന്ന നേതാക്കളുടെയും  പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യുദ്ധ൦ ശക്തമാകാന്‍ കാരണമായി.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍കമ്മിറ്റിയില്‍ ചര്‍ച്ചയാകും.  ശോഭാ സുരേന്ദ്രന്‍  (Shobha Surendran) വിഷയം, തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനം, ഗ്രൂപ്പ് തിരിച്ച്‌ പദവികള്‍ നല്‍കല്‍, സംസ്ഥാന അദ്ധ്യക്ഷന്‍റെ  (K Surendran) ഏകാധിപത്യ പ്രവണത തുടങ്ങിയവ കൃഷ്ണദാസ് വിഭാഗം ശനിയാഴ്ചത്തെ കോര്‍കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നാണ് സൂചന.   

തദ്ദേശ തിരഞ്ഞെടുപ്പില്‍ താമര വാടാതെ കാത്തെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല.  പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ  എസ്. സുരേഷ്, ബി  ഗോപാലകൃഷ്ണന്‍ എന്നിവരുടെ സിറ്റിംഗ് സീറ്റിലെ തോല്‍വിക്കും തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കണമെന്ന  ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്തതും  വലിയ ചോദ്യമായി അവശേഷിക്കുകയാണ്.   

അതേസമയം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ദേശീയ നേതൃത്വം അഭിനന്ദിച്ചെങ്കിലും  അതൃപ്‌തിയുണ്ടെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ പാര്‍ട്ടിയുടെ മുന്നണി സംവിധാനം പാളിയെന്ന പരാതിയുമായി ന്നു ബി.ഡി.ജെ.എസ് രംഗത്തെത്തിയിട്ടുണ്ട്.

Also read: എല്ലാവരും സ്വപ്നയ്ക്ക് പിന്നാലെപോയി, വികസനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വോട്ട് നേടി', BJPയിലും വിഴുപ്പലക്ക്

ഇതിനിടെ, കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ പാര്‍ട്ടിയുടെ മികച്ച പ്രകടനമെന്നാണ്  തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.  

കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Read More