Home> Kerala
Advertisement

Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു

Thiruvananthapuram Accident: റോഡ് മുറിച്ചുകടക്കവേയാണ് വാഴമുട്ടം പനത്തുറ സ്വദേശി സന്ധ്യ (55) ബൈക്കിടിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് വഴിയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കവേയാണ് വാഴമുട്ടം പനത്തുറ സ്വദേശി സന്ധ്യ (55)  ബൈക്കിടിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിൻറെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ബൈക്ക് അമിതവേ​ഗതയിലായിരുന്നു. സന്ധ്യ റോഡ് മുറിച്ചുകടക്കവേ അമിതവേ​ഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More