Home> Kerala
Advertisement

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

പത്തു വര്‍ഷത്തെ പ്രണയസാഫല്യത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ഇരുവരും വിവാഹിതരായത്.

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. നാല്‍പത്തിനാല് വയസ്സായിരുന്നു. ശ്രീലത ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. 

പത്തു വര്‍ഷത്തെ പ്രണയസാഫല്യത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ഇരുവരും വിവാഹിതരായത്. മഹാരാജാസ് കോളേജില്‍ ഒരുമിച്ചു പഠിക്കുമ്പോഴായിരുന്നു പ്രണയം പൂത്തുതളിര്‍ത്തത്.

ബിജു-ശ്രീലത ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്‌. സംസ്കാര ചടങ്ങുകള്‍ ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് നടക്കും. 

Read More