Home> Kerala
Advertisement

ഭഗവാനൊപ്പം 65 വിഭവ സദ്യയുണ്ണാൻ ലക്ഷം പേർ; ലോകത്തിലെ ഏറ്റവും വലിയ സസ്യഭക്ഷ്യോത്സവത്തിന് ഇനി രണ്ട് നാൾ

പ്രസിദ്ധമായ ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യകൾക്കായുള്ള പാചക ജോലികൾക്ക് ക്ഷേത്രത്തിന് വടക്കേ നടയിലെ പ്രധാന പാചകശാലയിൽ തുടക്കമായി. ഇന്ന് രാവിലെ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന് നൽകിയ ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി ഊട്ടുപുരയിലെ നിലവിളക്കിലേക്ക് പകർന്നു.

ഭഗവാനൊപ്പം 65 വിഭവ സദ്യയുണ്ണാൻ ലക്ഷം പേർ; ലോകത്തിലെ ഏറ്റവും വലിയ സസ്യഭക്ഷ്യോത്സവത്തിന് ഇനി രണ്ട് നാൾ

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കായുള്ള പാചക ജോലികൾക്ക് തുടക്കമായി. ഈ മാസം 18 ന് നടക്കുന്ന വള്ളസദ്യയിൽ ഒരു ലക്ഷത്തോളം ഭക്തജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങൾക്ക് ശേഷമെത്തുന്ന സദ്യയൊരുക്കാൻ ആവേശത്തിലാണ് കരകളെല്ലാം.

പ്രസിദ്ധമായ ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യകൾക്കായുള്ള പാചക ജോലികൾക്ക് ക്ഷേത്രത്തിന് വടക്കേ നടയിലെ പ്രധാന പാചകശാലയിൽ തുടക്കമായി. ഇന്ന് രാവിലെ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന് നൽകിയ ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി ഊട്ടുപുരയിലെ നിലവിളക്കിലേക്ക് പകർന്നു. 

Read Also: ബഹ്റിനിൽ ഇന്ത്യൻ സ്വതന്ത്ര്യദിനവും നയതന്ത്ര ബന്ധത്തിന്‍റെ അമ്പതാം വാർഷികവും ആഘോഷിച്ചു

തുടർന്ന് പ്രധാന പാചകക്കാരായ ഉത്തമൻ നായർ, വിനോദ് കുമാർ എന്നിവർ ചേർന്ന് പ്രധാന അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പാചക ജോലികൾക്ക് തുടക്കമായി. ഭഗവാന്‍റെ പിറന്നാൾ സദ്യ ഉണ്ണാനായി നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം ഭക്തർ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

സദ്യക്കായി 500 പറ അരി ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ച് കഴിഞ്ഞതായും മറ്റ് ഉൽപ്പന്നങ്ങൾ ക്ഷേത്രത്തിന്‍റെ 52 കരകളിൽ നിന്നും ഇതിനകം എത്തിച്ച് കഴിഞ്ഞതായും പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. ഭക്തർക്കൊപ്പം ഭഗവാനും പങ്കെടുക്കുന്നതായി വിശ്വസിക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ 65 ഓളം വിഭവങ്ങൾ വിളമ്പുമെന്ന് ഈ വർഷത്തെ വള്ളസദ്യയുടെ നടത്തിപ്പ് കാരനും, വള്ളസദ്യാ കോൺട്രാക്ടറുമായ സി കെ ഹരിശ്ചന്ദ്രൻ പറഞ്ഞു.

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന

ഹരിശ്ചന്ദ്രന്റെ നേതൃത്വത്തിൽ പ്രഥാന പാചകക്കാരായ ഉത്തമൻ നായർ, വിനോദ് കുമാർ എന്നിവരും 100 ഓളം പാചകക്കാരും 200 ഓളം വിളമ്പ്കാരും ഉൾപ്പടെയുള്ളവർ, മൂന്ന് ദിവസം കൊണ്ടാണ് പാചക ജോലികൾ പൂർത്തിയാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More