Home> Kerala
Advertisement

Bharath Bandh : ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ അറിയിച്ചു; സെപ്തംബർ 27 ന് കേരളം നിശ്ചലം ആകാൻ സാധ്യത

ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എൽഡിഎഫ് രംഗത്തെത്തിയത്.

Bharath Bandh : ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ അറിയിച്ചു; സെപ്തംബർ 27 ന് കേരളം നിശ്ചലം ആകാൻ സാധ്യത

Thiruvananthapuram : ദേശീയ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് (Bharath Bandh) എൽഡിഎഫ് (LDF) പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗത്തിലാണ്  പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എൽഡിഎഫ് രംഗത്തെത്തിയത്.  എൽഡിഎഫ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബന്ദ് കേരളത്തിൽ പൂർണതോതിൽ നടക്കും. 

കേന്ദ്രസർക്കാരിന്റെ (Central Government) ജനദ്രോഹ നയങ്ങൾക്കെതിരെയാണ് ഈ മാസം 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ,  കർഷകർ, ബാങ്ക് ജീവനക്കാർ എന്നിങ്ങനെ നിരവധി സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ALSO READ: LDF യോഗം ഇന്ന്, ഐഎൻഎൽ പങ്കെടുക്കും, 'നര്‍ക്കോട്ടിക്‌ ജിഹാദി'ൽ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചേക്കും

ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയാണ് (Samyuktha Kissan Morcha)ബന്ദ് പ്രഖ്യാപിച്ചത്. ബിഎംഎസ് മാത്രമാണ് ബന്ദിൽ നിന്ന് ഒഴിഞ്ഞ നില്കുന്നത്. ബാക്കി എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ALSO READ: Manjeswaram bribery case; സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

അതേസമയം എൽഡിഎഫ് നേതൃയോഗത്തിൽ സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് (Narcotic Jihad) പരാമർശം ചർച്ച ചെയ്തില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുക്കുകയായിരുന്നു.


ALSO READ: Narcotic Jihad : പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിഷയത്തിൽ എൽഡിഎഫിനുള്ളിലും ഭിന്നത പ്രകടമാണ്. സിപിഎമ്മും സിപിഐയും ബിഷപ്പിന്‍റെ പ്രസ്താവനയെ എതിർക്കുമ്പോൾ കേരള കോണ്‍ഗ്രസ് എം അനുകൂലിച്ചിരുന്നു. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും ജോസ് കെ മാണി പരോക്ഷമായി പിന്‍തുണ അറിയിക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More