Home> Kerala
Advertisement

രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കെ. മുരളീധരൻ എംപിക്ക്‌ വേദി നിഷേധിച്ചു

ജൂനിയർ നേതാക്കൾ വേദിയിലിരിക്കെയാണ്‌ സുരക്ഷാചുമതലയുള്ളവർ മുരളീധരനെ തടഞ്ഞത്‌. പാർലമെന്റ്‌ അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കെ. മുരളീധരൻ എംപിക്ക്‌ വേദി നിഷേധിച്ചു

തിരുവനന്തപുരം : മുരളീധരൻ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ്‌ അദ്ദേഹത്തെ കോൺഗ്രസ്‌ നേതൃത്വം അപമാനിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മുരളീധരൻ മത്സരിച്ചത്. നീരസം വ്യക്തമാക്കിയ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. വേദിയിൽ ആരെല്ലാമുണ്ടാകണമെന്ന്‌ തീരുമാനിക്കുന്നത്‌ അതാത്‌ ഡിസിസികളാണ്‌. എന്നാൽ, കെ സി വേണുഗോപാലിന്റെ നിർദേശ പ്രകാരമാണ്‌ ഇവർ വേദിയിൽ ഇരിക്കേണ്ട നേതാക്കളെ നിശ്ചയിക്കുന്നത്‌. 

വൈകിട്ട്‌ ആറിനായിരുന്നു നേമത്തെ സ്വീകരണം. മുരളീധരനെക്കാൾ താരതമ്യേന ജൂനിയർ നേതാക്കൾ വേദിയിലിരിക്കെയാണ്‌ സുരക്ഷാചുമതലയുള്ളവർ മുരളീധരനെ തടഞ്ഞത്‌. പാർലമെന്റ്‌ അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ്‌ മുരളീധരൻ വേദി വിട്ടത്‌. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കരുത്തനായ സ്ഥാനാർഥിയെ വേണമെന്ന്‌ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടാണ്‌ വടകര എംപിയായ മുരളീധരൻ നേമത്ത്‌ മത്സരിക്കാനെത്തിയത്‌. ആ തന്നോട്‌ അതേ മണ്ഡലത്തിൽ മോശമായി പെരുമാറിയെന്ന ചിന്തയാണ്‌ മുരളിക്കുള്ളത്‌. ബിജെപിയെ തോൽപ്പിക്കാൻ ഇനി സ്റ്റേജിലുള്ളവർ തന്നെ രംഗത്തിറങ്ങട്ടെയെന്നാണ്‌ അടുത്ത വൃത്തങ്ങളോട്‌ മുരളീധരൻ പ്രതികരിച്ചത്‌. 

സംഭവത്തിലുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കാൻ തന്നെയാണ്‌ മുരളീധരന്റെ തീരുമാനം. അതേസമയം സംഭവം ചർച്ചയായതിനു പിന്നാലെ കെ മുരളീധരൻ നീരസം മറന്ന് ഇന്ന് നടന്ന ഭാരത്‌ ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തു..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More