Home> Kerala
Advertisement

എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്‍റെ പൂര്‍ണ്ണ പിന്തുണ

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്‍റെ പൂര്‍ണ്ണ പിന്തുണ

തിരുവനന്തപുരം: എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഡിജെഎസിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള. എസ്എന്‍ഡിപി പ്രതിഷേധത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സമരത്തില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയില്‍ ജാനധിപത്യ രാഷ്ട്രീയസഭ ബഹിഷകരിക്കും. സികെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ നിന്ന് മാറിനില്‍ക്കും. ശബരിമല വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാർ ആവശ്യപ്പെട്ടു. കൂടിയാലോചന നടത്താതെ നടത്തിയ സമരത്തെയാണ് ബിജെഡിഎസ് വിമർശിച്ചത്. 

Read More