Home> Kerala
Advertisement

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വയനാട്ടിലും തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും

രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വയനാട്ടിലും തൃശൂരിലും പിന്നീട് പ്രഖ്യാപിക്കും

ചേര്‍ത്തല: ബിഡിജെഎസ് മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കി ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി ബാബു എന്നിവരാണ്‌ മത്സരിക്കുന്നത്. തൃശൂരും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരില്‍ താന്‍ മത്സരിച്ചാല്‍ തോല്‍ക്കില്ല. തോല്‍വി പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലയെന്നും എന്നാല്‍ ബിജെപിയുമായി വയനാട് വെച്ചുമാറാന്‍ തയ്യാറാണെന്നും തുഷാര്‍ പറഞ്ഞു.

Read More