Home> Kerala
Advertisement

ബാര്‍കോഴക്കേസ്: കെഎം മാണിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമർപ്പിക്കും. രണ്ടാം തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുക.

ബാര്‍കോഴക്കേസ്: കെഎം മാണിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമർപ്പിക്കും. രണ്ടാം തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുക.  

ജനുവരി 30ന് തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയിലാണെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സമയം അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോകാന്‍ ഇടയാക്കിയ സാഹചര്യം ഉള്‍പ്പെടെ വിശദീകരിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍ നിന്ന് ഒരു കോടി രൂപ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോഴ വാങ്ങിയെന്ന ആരോപണമായിരുന്നു കേസിനാധാരം.

Read More