Home> Kerala
Advertisement

ബാര്‍ കോഴ: ഇടതുപക്ഷത്തേക്ക് പോകാതിരിക്കാന്‍ തനിക്കെതിരെ നടത്തിയ യുഡിഎഫിന്‍റെ ഗൂഢാലോചനയെന്ന്‍ മാണി

ബാര്‍ കോഴ: ഇടതുപക്ഷത്തേക്ക് പോകാതിരിക്കാന്‍ തനിക്കെതിരെ നടത്തിയ യുഡിഎഫിന്‍റെ ഗൂഢാലോചനയെന്ന്‍ മാണി

താന്‍ ഇടതുപക്ഷത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് സംശയിച്ച ചിലര്‍ യുഡിഎഫില്‍ തന്നെ തളച്ചിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഢാലോചനയാണ് ബാര്‍ കോഴ കേസിന് പിന്നിലെന്ന് കെ.എം.മാണി. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തി. 

 ബാറുടമ ബിജു രമേശിനന്‍റെ  മകളുടെ വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ല.  യുഡിഎഫിനെ നിരന്തരം ആക്രമിച്ച ആളാണ് ബിജു രമേശ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മാന്യത ഉണ്ടാക്കി കൊടുക്കാന്‍ ആരും തുനിയരുത്. അതേ കുറിച്ച് വി.എം.സുധീരന്‍ പറഞ്ഞതില്‍ കഴമ്പുണ്ട് എന്നും മാണി പറഞ്ഞു.

Read More