Home> Kerala
Advertisement

ബാര്‍ കോഴക്കേസ്: വിജിലന്‍സിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ബാര്‍ കോഴക്കേസ്: വിജിലന്‍സിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും ഡിജിപിയും സത്യവാങ്മൂലം നല്‍കിയിരുന്നു. കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്ലേയെന്ന് കോടതി ചോദിച്ചു. നിയമവും ചട്ടവും എല്ലാവര്‍ക്കും ബാധകമാണ്. രണ്ട് തവണ കേസ് അവസാനിപ്പിച്ചിട്ടും വീണ്ടും അന്വേഷിക്കാനുളള കാരണം കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ ശാസിച്ച കോടതി വിജിലന്‍സിന്‍റെ ഭാഗത്തുനിന്ന് ന്യായീകരണമല്ല വേണ്ടതെന്നും കൃത്യമായ മറുപടിയാണ് വേണ്ടതെന്നും വിമര്‍ശിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമല്ലേയെന്നും കോടതി ചോദിച്ചു.

Read More