Home> Kerala
Advertisement

സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് വിരാമമിട്ട് അ​യോ​ധ്യ ഭൂമി തര്‍ക്ക കേ​സില്‍ സു​പ്രീം​കോ​ട​തി അന്തിമ വിധി പ്രഖ്യാപിച്ചു.

സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് വിരാമമിട്ട് അ​യോ​ധ്യ ഭൂമി തര്‍ക്ക കേ​സില്‍ സു​പ്രീം​കോ​ട​തി അന്തിമ വിധി പ്രഖ്യാപിച്ചു.

സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. 

ഈ വിധിയുടെ പേരില്‍ ജനങളുടെ സാധാരണ ജീവിതം തകരുന്ന യാതൊരു ഇടപെടലും ഉണ്ടാവരുത്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായാണ് പ്രതികരിച്ചതെന്നും കേരളത്തിന്‍റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ അതേ രീതിയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരണംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീംകോടതി വിധിയോടുള്ള പ്രതികരണം നാടിന്‍റെ സമാധാനവും ഐക്യവും മത നിരപേക്ഷതായും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി അന്തിമമാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ ഏവരും ബാധ്യസ്ഥരാണ്. വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്നാണ് അയോധ്യ കേസില്‍ അന്തിമവിധി പുറത്തു വന്നത്.

കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റഞ്ഞത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടായത്. 

ശ​നി​യാ​ഴ്ച കോടതി അ​വ​ധി​ദി​ന​മാ​യിരുന്നിട്ടുകൂടി അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോഗോ​യ് അദ്ധ്യക്ഷനായ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് വി​ധി പ്ര​സ്താ​വം ന​ട​ത്തിയത്. 

Read More