Home> Kerala
Advertisement

സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 03 വരെ By സജീവ്‌ ശാസ്താരം

സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.  

ഭരണി: ഗൃഹനിർമ്മാണത്തിനായി പണം മുടക്കേണ്ടിവരും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.  

കാർത്തിക: വിദേശസഞ്ചാരം, ജോലി ഇവയ്ക്ക് ശ്രമിക്കുന്നവർക്ക് കാര്യവിജയം, തൊഴിൽരംഗം മെച്ചപ്പെടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും. ആരോഗ്യപരമായ സൗഖ്യം. 

രോഹിണി: തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽനിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. 

മകയിരം: കഴിവുകൾക്ക് അംഗീകാരം ലഭിക്കും, വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്, അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം, വാഹനലാഭത്തിനു യോഗം, ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. 

തിരുവാതിര: ബന്ധുക്കൾ വഴി കാര്യസാദ്ധ്യം, പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം, സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. 

പുണർതം: ഗൃഹനിർമ്മാണത്തിൽ പുരോഗതി, വ്യവഹാരങ്ങളിൽ വിജയം, പലതരത്തിലുണ്ടായിരുന്ന സാമ്പത്തിക വിഷമതകൾ തരണം ചെയ്യും, ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. 

പൂയം: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ധനപരമായ നേട്ടം, രോഗവിഷമതകളിൽ നിന്ന് മോചനം, പ്രവർത്തനങ്ങളിൽ വിജയം, സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. 

ആയില്യം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും, പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും, വിവാഹം ആലോചിക്കുന്നവർക്ക് കാര്യ തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.

മകം: രോഗദുരിതത്തിൽ ശമനം, മാനസിക സുഖവർദ്ധന, പ്രവർത്തനങ്ങളിൽ നേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം.

പൂരം: ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം, ബന്ധുജന സമാഗമം, ശാരീരികവും മാനസികവുമായ സന്തോഷം, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.

ഉത്രം: അനുകൂല ഫലങ്ങൾ അധികരിക്കും, തൊഴിൽപരമായ നേട്ടങ്ങൾ, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം, പ്രതിബന്ധങ്ങൾ തരണംചെയ്യും. 

അത്തം: നില നിന്നിരുന്ന തടസ്സങ്ങൾ മാറും, സാമ്പത്തികമായി ചെറിയ നേട്ടം, പ്രവർത്തന മാന്ദ്യം വിട്ടൊഴിയും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ചെവിക്ക് രോഗബാധാ സാദ്ധ്യത. 

ചിത്തിര: ദാമ്പത്യ കലഹം ശമിക്കും, പണമിടപടികളിൽ നേട്ടം, സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത, സാമ്പത്തികമായി നേട്ടങ്ങൾ, സുഹൃദ്‌സഹായം ലഭിക്കും. 

ചോതി: ആരോഗ്യവിഷമതകൾ ശമിക്കും, തൊഴിലന്വേഷണം വിജയിക്കും, സഞ്ചാരക്ലേശം അനുഭവിക്കും, യാത്രകൾ വേണ്ടിവരും, ദാമ്പത്യ ജീവിത സൗഖ്യം. 

വിശാഖം: വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ്, ഗൃഹനിർമ്മാണത്തിൽ പുരോഗതി. 

അനിഴം: കുടുംബ പരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും, വിവാഹാലോചനകളിൽ തീരുമാനം, തൊഴിൽപരമമായ ചെറിയ മാറ്റങ്ങൾ, സാക്ഷി പറയേണ്ടി വരും, സുഹൃദ്‌വിരോധം സമ്പാദിക്കും.  

തൃക്കേട്ട: ബന്ധു ജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത, തൊഴിൽരംഗത്ത് ചെറിയ അസ്വസ്ഥകൾ, സാമ്പത്തികപരമായി അനുകൂലം, വാഗ്വാദങ്ങളിലോ വ്യവഹാരങ്ങളിലോ ഏർപ്പെടും. പന്തയങ്ങളിൽ ധനനഷ്ടം. 

മൂലം: സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്ക്കേണ്ടിവരും, രോഗശമനം ഉണ്ടാകും, ഗൃഹനിര്‍മ്മാണം പുരോഗമിക്കും, വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് കാര്യവിജയം, സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. 

പൂരാടം: പ്രവര്‍ത്തരംഗത്ത് ശോഭിക്കും, തൊഴിൽപരമായ മാറ്റങ്ങൾ വഴി ധനലാഭം, ബന്ധു ഗൃഹ സന്ദർശനം നടത്തും, ഭക്ഷണത്തിൽ നിന്ന് അലർജിക്കു സാദ്ധ്യത. 

ഉത്രാടം: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, വിദേശയാത്രാശ്രമം വിജയിക്കും, ആത്മീയ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. 

തിരുവോണം: കാർഷിക രംഗത്ത് നിന്ന് നേട്ടം, അലങ്കാര വസ്തുക്കൾക്കായി പണം ചെലവിടും, രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും, സുഹൃത്തുക്കൾ വഴി കാര്യലാഭം എന്നിവ ഉണ്ടാകാം. 

അവിട്ടം: ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങളിൽ വിജയിക്കും. വിലപിടിപ്പുള്ള ഉപഹാരങ്ങൾ ലഭിക്കുവാൻ യോഗം. കർമ്മരംഗം പുഷ്ടിപ്പെടും, വിദേശജോലിക്കുള്ള ശ്രമത്തിൽ  വിജയിക്കും.

ചതയം: ഭക്ഷണസുഖം വര്‍ധിക്കും, വ്യവഹാരവിജയം നേടും, മംഗളകര്‍മാങ്ങളില്‍ സംബന്ധിക്കും, രോഗശമനം ഉണ്ടാകും, ഉദ്ദേശിച്ച പല കാര്യങ്ങളും പൂർത്തീകരിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.   

പൂരുരുട്ടാതി: ധനാഗമം പ്രതീക്ഷിക്കാം, ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും,  ബിസിനസില്‍ നേട്ടങ്ങൾ,വാതജന്യ രോഗസാദ്ധ്യത. 

ഉത്രട്ടാതി: ബന്ധുജനഗുണമനുഭവിക്കും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, ഇഷ്ടവസ്തുക്കളുടെ ലാഭം ഉണ്ടാകും, സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ. 

രേവതി:  രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം
 
9656377700

 
sastharamastro@gmail.com

Read More