Home> Kerala
Advertisement

ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം; കാര്‍ തല്ലിത്തകര്‍ത്തു

ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിനു നേരെ പാതിരാത്രിയില്‍ അജ്ഞാതരുടെ ആക്രമണം. ഓഫീസിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം; കാര്‍ തല്ലിത്തകര്‍ത്തു

ആലപ്പുഴ: ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിനു നേരെ പാതിരാത്രിയില്‍ അജ്ഞാതരുടെ ആക്രമണം. ഓഫീസിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.

മന്ത്രി തോമസ്‌ ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഏഷ്യാനെറ്റ് നിരവധി റിപ്പോര്‍ട്ടുകള്‍ ഈയടുത്ത് പുറത്തു വിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ആയിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നത്. ഇതാണോ ആക്രമണത്തിന് പിന്നിലുള്ള പ്രചോദനമെന്ന് വ്യക്തമല്ല.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ആക്രമണത്തെ അപലപിച്ചു.

Read More