Home> Kerala
Advertisement

Arjun Rescue Operation: അ‌ർജുൻ്റെ ലോറി പുഴയ്ക്ക് അടിയിൽ? തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ; വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ

Shirur Landslide: തിരച്ചിലിൽ ട്രക്കിൽ മരങ്ങൾ കെട്ടിയിരുന്ന കയർ കണ്ടെത്തിയതോടെ അർജുന്റെ ലോറി പുഴയ്ക്ക് അടിയിൽ തന്നെ ഉണ്ടെന്ന് കളക്ടർ അറിയിച്ചു.

Arjun Rescue Operation: അ‌ർജുൻ്റെ ലോറി പുഴയ്ക്ക് അടിയിൽ? തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ; വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. രക്ഷാ ദൗത്യം ഏകോപിക്കുന്നത് കളക്ടർ ലക്ഷ്മി പ്രിയയാണ്. ഇന്ന് നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരങ്ങൾ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഇതോടെ അർജുന്റെ ലോറി പുഴയ്ക്ക് അടിയിൽ തന്നെ ഉണ്ടെന്ന് കളക്ടർ അറിയിച്ചു.

കയർ ലഭിച്ച സ്ഥലത്തായിരിക്കും ഇനി പ്രധാനമായും തിരച്ചിൽ നടത്തുക. നാളെ തിരച്ചിൽ നടത്തില്ല. ഇനി വെള്ളിയാഴ്ചയാണ് തിരച്ചിൽ വീണ്ടും തുടരുക. മഴ പെയ്യാത്തത് തിരച്ചിലിന് അനുകൂലമാണെന്ന് സതീഷ് സൈൽ എംഎൽഎ പറഞ്ഞു. കയർ അർജുന്റെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായത് ​ഗുണമാണെന്നും സതീഷ് സൈൽ പറഞ്ഞു.

ALSO READ: അർജുനായി തെരച്ചിലിന് നേവി സംഘവും; പുഴയിലിറങ്ങി പരിശോധന, ലോഹഭാ​ഗങ്ങൾ കണ്ടെത്തി

അതേസമയം, തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. ​ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. ഇത് തിങ്കളാഴ്ചയോടെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ട്രാൻസ്പോർട്ടേഷന് മാത്രമായി 22 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ജലമാർ​ഗം ഡ്രഡ്ജർ എത്തിക്കാനാണ് ഉന്നത ഉദ്യോ​ഗസ്ഥർ പങ്കെടുത്ത യോ​ഗത്തിൽ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More