Home> Kerala
Advertisement

പോലീസുകാർ മോശമായി പെരുമാറിയെന്ന നടി അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണവുമായി കൊച്ചി പോലീസ്

Kerala police: പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചു.

പോലീസുകാർ മോശമായി പെരുമാറിയെന്ന നടി അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണവുമായി കൊച്ചി പോലീസ്

കൊച്ചി: കേരള പോലീസിൽ നിന്ന് നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ച് നടി അർച്ചന കവി ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവച്ചതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം ആരംഭിച്ച് പോലീസ്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ അർച്ചന കവി പറയുന്ന സ്ഥലങ്ങളിൽ അതേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ആരൊക്കെയാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പോലീസ് മോശമായി പെരുമാറിയെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നടി വ്യക്തമാക്കിയത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പോലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി ആരോപിച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പോലീസ് തന്നെ  സമീപിച്ചിട്ടില്ലെന്ന് അർച്ചന കവി പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചു.

അർച്ചന കവിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പിന്റെ പൂർണരൂപം

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് ഓട്ടോയിൽ തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ 
തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു.  ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. വളരെ പരുക്കന്‍ ഭാഷയിലാണ് അവർ പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More