Home> Kerala
Advertisement

തച്ചങ്കരിയുടെ നിയമനം സെൻകുമാറിനെ നിരീക്ഷിക്കാനോ? സംസ്ഥാന സര്‍ക്കാരിനോട് ഹൈകോടതി

പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചത് ഡി.ജി.പി ടി.പി. സെൻകുമാറിനെ നിരീക്ഷിക്കാനാണോയെന്ന്‍ ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തായിരുന്നുവെന്നും കോടതി സർക്കാരിനോടാരാഞ്ഞു.

തച്ചങ്കരിയുടെ നിയമനം സെൻകുമാറിനെ നിരീക്ഷിക്കാനോ? സംസ്ഥാന സര്‍ക്കാരിനോട് ഹൈകോടതി

കൊച്ചി: പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചത് ഡി.ജി.പി ടി.പി. സെൻകുമാറിനെ നിരീക്ഷിക്കാനാണോയെന്ന്‍ ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തായിരുന്നുവെന്നും കോടതി സർക്കാരിനോടാരാഞ്ഞു. 

ഡിജിപിയായി ടി.പി.സെൻകുമാറിനെ വീണ്ടും നിയമിക്കുന്നതിന് മുൻപ് പൊലിസിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരായ ഹര്‍ജി പരിഗണിക്കുവെയാണ് സര്‍ക്കാരിനെതിരെ കോടതിയുടെ പരാമര്‍ശം.

രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിൻ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ടോമിൻ തച്ചങ്കരി നിരവധി കേസുകളിൽ പ്രതിയും ആരോപണങ്ങൾ നേരിടുന്ന ആളുമാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.  

സെൻകുമാർ സ്ഥാനമേൽക്കും മുമ്പ്​ പൊലീസ് ആസ്ഥാനത്തിന്‍റെ കടിഞ്ഞാൺ കൈയ്യിലൊതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്നും ഹരജിയിൽ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ തുടര്‍നടപടിയുണ്ടാവും.

Read More