Home> Kerala
Advertisement

Anupama Baby Adoption Controversy : ദത്ത് വിവാദത്തിൽ ഡി എൻ എ ഫലം സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനുപമയുടെയും (Anupama) അജിത്തിന്റെയും ഡി.എൻ.എ കുഞ്ഞിൻറെ ഡി.എൻ.എയുമായി മാച്ചായിരുന്നു.

Anupama Baby Adoption Controversy : ദത്ത് വിവാദത്തിൽ ഡി എൻ എ ഫലം സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും

Thiruvananthapuram : അമ്മയറിയാതെ കുട്ടിയെ ദത്ത് നല്കിയെന്ന വിവാദത്തിൽ (Adoption Controversy) ഡിഎൻഎ പരിശോധനയുടെ (DNA Test) ഫലം സിഡബ്ള്യുസി (CWC) ഇന്ന് കോടതിയെ (Court) അറിയിക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനുപമയുടെയും (Anupama) അജിത്തിന്റെയും ഡി.എൻ.എ കുഞ്ഞിൻറെ ഡി.എൻ.എയുമായി മാച്ചായിരുന്നു. ഈ ഫലമാണ് ഇന്ന് കോടതിയെ അറിയിക്കാൻ ഒരുങ്ങുന്നത്. ഇതോട് കൂടി അനുപമ നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കോടതി നടപടികൾക്ക് ശേഷം എപ്പോൾ അനുപമയ്ക്ക് കുട്ടിയെ തിരികെ ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. തിരുവനന്തപുരം കുടുംബ കോടതിയിലാണ് നിലവിൽ കേസിന്റെ വാദം തുടരുന്നത്. കുട്ടി അനുപമയുടെയും അജിത്തിന്റെയും കുഞ്ഞാണെന്ന് ഡിഎൻഎ ഫലം പുറത്ത് വന്നതോട് കൂടി അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.

ALSO READ: Anupama Dna Result | കുഞ്ഞ് അനുപമയുടെ തന്നെ, ദത്ത് വിവാദത്തിന് പരിസമാപ്തി,ഡി.എൻ.എ ഫലം പോസീറ്റീവ്

കുഞ്ഞിനെ ഉടൻ തന്നെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎൻഎ ഫലം പുറത്ത് വന്നതിന് പിന്നാലെ അനുപമ പ്രതികരിച്ചിരുന്നു.  ഒരു വർഷത്തിന് ശേഷമാണ് അനുപമ ഇന്നലെ ശിശു ഭവനിലെത്തി കുട്ടിയെ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് രാജീവ് ഗാന്ധി സെന്‍റർ ബയോ ടെക്നോളജി നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയത്.

ALSO READ: Anupama Baby | എട്ട് മാസം, തൊട്ടതെല്ലാം വിവാദം, അനുപമയുടെ കുഞ്ഞ് തിരികെ എത്തിയ വഴിയിൽ

കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞാണെന്ന് സ്ഥിരീകരിച്ചതോടെ ഇനി നടപടികൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ആന്ധ്രാപ്രദേശിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കേസിൽ ശിശുക്ഷേമ സമിതിക്കെതിരെ അടക്കം വലിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.


ALSO READ:  Anupama Baby Missing: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം, റിപ്പോർട്ട് തേടി വനിത ശിശുവികസന ഡയറക്ടർ, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയിൽ സമർപ്പിച്ച ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഡിഎൻഎ ഫലം വന്ന പശ്ചാത്തലത്തിൽ റദ്ദാക്കും. കേസിൽ കുടുംബകോടതി (Family COurt) ശിശുക്ഷേമ സമിതിയെ (Child Welfare Committie) വിമർശിച്ചിരുന്നു. ഷിജു ഖാനെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുപമ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More