Home> Kerala
Advertisement

ആനുകാലിക പ്രശ്നങ്ങളെ വേറിട്ട കവിതാ ശൈലിയിലൂടെ ആവിഷ്കരിച്ച് 'അണുകാവ്യം'

ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകൾകൊണ്ട് നവമാധ്യമത്തിന്റേയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ആനുകാലിക പ്രശ്നങ്ങളെ വേറിട്ട കവിതാ ശൈലിയിലൂടെ ആവിഷ്കരിച്ച് 'അണുകാവ്യം'

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം' പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നടന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്‌തു. 

ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകൾകൊണ്ട്  നവമാധ്യമത്തിന്റേയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്. 

ഒരു കാവ്യത്തിന്‍റെ തനതു ശൈലികള്‍ ഉള്‍ച്ചേര്‍ത്ത് നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയും സംഗീതവും നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

അട്ടപ്പാടിയിൽ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്നം, പെട്രോൾ വില വർദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ഇതില്‍ ഏറെ ശ്രദ്ധ നേടിയവയാണ്. മുൻനിര പ്രസാധകരായ ഡിസി ബുക്‌സാണ് കാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും. 

കെ. എസ് ശബരിനാഥൻ എംഎൽഎ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ  കെ. ജയകുമാർ, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, നോവലിസ്റ്റും കഥാകാരനുമായ പ്രഫ. ജോർജ് ഓണക്കൂർ,  ആർക്കിടെക്ട് ജി. ശങ്കർ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. 

പാളയം ഇമാം വി. പി സുഹൈബ് മൗലവി, ഇവാഞ്ചലിക്കല്‍ ചർച്ച്  ഓഫ് ഇന്ത്യ ഫെലോഷിപ്പ്  ബിഷപ്പ് റവ. ഡോ.  ജോര്‍ജ് ഈപ്പന്‍, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, ടെക്നോപാർക്ക് സിഇഒ ഹൃഷികേശ് നായർ, കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടർ ബീന പോള്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പ്രമുഖ വ്യവസായികളായ ബേബി മാത്യു സോമതീരം, ജോണി കുരുവിള, ഡോ ജെ. രാജ്‌മോഹൻ പിള്ള, ഡോ. ബിജു രമേശ് തുടങ്ങിയവരും പങ്കെടുത്തു.

Read More