Home> Kerala
Advertisement

ഭൂമി ഒരിക്കലും ഉപയോഗശൂന്യമാക്കരുത്; കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേട് : മന്ത്രി സജി ചെറിയാന്‍

കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ ശാസ്ത്ര-ചരിത്ര-യുക്തി ബോധമുള്ളവരാക്കി മാറ്റണമെന്നും കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേടാണെന്നും മന്ത്രി പറഞ്ഞു.

ഭൂമി ഒരിക്കലും ഉപയോഗശൂന്യമാക്കരുത്; കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേട് : മന്ത്രി സജി ചെറിയാന്‍

മാവേലിക്കര: ഒരു സെന്റു ഭൂമി പോലും വെറുതെ കളയാതെ കൃഷിയിറക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജന വകുപ്പു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിലെ മത്സ്യകൃഷിയുടെ സംസ്ഥാനതല വിളവെടുപ്പ്  മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മറ്റു കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മത്സ്യ കൃഷി വ്യാപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അന്യ സംസ്ഥാനങ്ങളെ ഭക്ഷണത്തിന് ആശ്രയിക്കുന്ന സ്ഥിതി മാറണം. സംസ്ഥാനത്തെ പകുതി ജനങ്ങള്‍ക്കാവശ്യമായ അരിയെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ ആളുകളുടെ മനോഭാവം മാറണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ ശാസ്ത്ര-ചരിത്ര-യുക്തി ബോധമുള്ളവരാക്കി മാറ്റണമെന്നും കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേടാണെന്നും മന്ത്രി പറഞ്ഞു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ചടങ്ങിൽ അദ്ധ്യക്ഷയായി. തെക്കേക്കര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത്ത്. പി. ചാങ്ങയില്‍, ജയശ്രീ ശിവരാമന്‍, വി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജുളാ ദേവി, ജി ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ അഡ്വ. ആര്‍ ശ്രീനാഥ്, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജന്‍,ആര്‍ അജയന്‍, കാര്‍ഡ് ബാങ്ക് പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കര്‍, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡംഗം കെ മധുസൂദനന്‍, പ്രൊഫ. ടി എം സുകുമാരബാബു, തെക്കേക്കര പഞ്ചായത്ത് സെക്രട്ടറി എ കെ സിനി, ഗ്രാമപഞ്ചായത്തംഗങ്ങള്‍   ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More