Home> Kerala
Advertisement

കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ദയാവധം നടത്തും

പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ദയാവധം നടത്തും

പേ വിഷബാധയേറ്റ് പശു ചത്തതിന് പിന്നാലെ കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ സ്ഥിരീകരിച്ചു. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും.

ഇന്നലെ ചാലയിലായിരുന്നു പേവിഷബാധയേറ്റ പശു ചത്തത്. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേവിഷബാധയേറ്റത്. എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിരുന്നില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷമാണ് പേവിഷബാധയാണെന്ന് സ്ഥിരീകരണം.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. മേയര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. 

അതേസമയം  തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അറിയിച്ചു. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കി. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറി. കണ്ണൂരിൽ ഇന്നു മുതൽ തെരുവ് നായ്ക്കൾക്ക് വാക്സീൻ നൽകും.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകും. 

ലൈസൻസ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധമാക്കും.  തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന മൃഗസ്നേഹികളെ ആക്രമിക്കാനോ വിലക്കാനോ പാടില്ല എന്നും ദിവ്യ വ്യക്തമാക്കി. കണ്ണൂരിൽ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പുതിയ എബിസി കേന്ദ്രം സെപ്തംബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Read More