Home> Kerala
Advertisement

Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾ

കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്

Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം,   ജനവാസ മേഖലക്ക് സമീപം ആനകൾ

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തി.നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.കാട്ടാനകൂട്ടം കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തി.മാട്ടുപ്പെട്ടി സ്വദേശിയുടെ വാഹനമാണ് കാട്ടാനകള്‍ തകര്‍ത്തത്്.

കാറിന്റെ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു.രണ്ട് വാഹനങ്ങള്‍ക്കാണ് കാട്ടാന നാശം വരുത്തിയത്.കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്.ആനകള്‍ ജനവാസമേഖലയില്‍ ഇറങ്ങിയിട്ടുള്ളത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യം ഈ മേഖലയില്‍ ഉണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More