Home> Kerala
Advertisement

10ല്‍ നിന്ന് 26ലേക്ക്... സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണം!!

സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പാക്കുവാൻ പരിമിതമായ കുടുബ ചുറ്റുപാടുകളിൽ നിന്നും വന്ന് 10 വീട്ടമ്മമാർ ഒന്നിച്ചു ചെറിയ ഒരു മാനസിക ഉല്ലാസം എന്ന നിലയിൽ ചെറിയ ഒരു കൂട്ടായ്മ ആരംഭിച്ചു.

10ല്‍ നിന്ന് 26ലേക്ക്... സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണം!!

കോട്ടയം: സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പാക്കുവാൻ പരിമിതമായ കുടുബ ചുറ്റുപാടുകളിൽ നിന്നും വന്ന്  10 വീട്ടമ്മമാർ ഒന്നിച്ചു ചെറിയ  ഒരു മാനസിക ഉല്ലാസം എന്ന നിലയിൽ  ചെറിയ ഒരു  കൂട്ടായ്മ ആരംഭിച്ചു. 

ആ കൂട്ടായ്മ ഇന്ന് ഒരു സ്വയം സംരഭകത്വ സ്ഥാപനമായി മാറിയിരിക്കുകയാണ്. സ്വയം തൊഴിൽ കണ്ടെത്തുക എന്നതിലുപരിയായി സേവന പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മ സജീവമാണ്.

തിരുവാതിര കളി നാരായണീയ പാരായണം തുടങ്ങിയ ആദ്ധ്യാത്മികതയിലേക്ക് അടുക്കുവനും  വഴികാട്ടിയായ ഈ കൂട്ടായ്മയെ പിന്നീട്  ഗുരുവായൂർ തന്ത്രി ഡോ ദിനേശൻ നമ്പൂതിരിപ്പാട് രക്ഷാധികാരി ആയിട്ടുള്ള അഖില ഭാരത ആത്മീയ പ്രചാര സഭ എന്ന സംഘടനയിലേക്ക് നയിച്ചു. 

Viral Video: PPE കിറ്റില്‍, കൊറോണ വാര്‍ഡില്‍ നിന്നും വനിതാ ഡോക്ടറുടെ 'പണിപാളി ചലഞ്ച്'

ഇപ്പോൾ ഈ സംഘടനയുടെ കീഴിൽ  സ്വയം പര്യാപ്തതയും സാമ്പത്തിക വരുമാനവും വേണമെന്നുള്ള ആശയത്തോട് കൂടി രാജ രാജേശ്വരി വനിതാ സംരംഭം എന്ന പേരോട് കൂടി ഒരു സ്വയം സഹായ യൂണിറ്റ് നിർമ്മിക്കുകയും ചെയ്തു.  

10 പേരിൽ തുടങ്ങിയ ഈ യൂണിറ്റ് ഇന്ന് 26 പേരിലേക്ക് തൊഴിൽ എത്തിക്കാനും അതിൽ 20 പേര് യൂണിറ്റിൽ സ്ഥിരം അംഗമാകുകയും ചെയ്തു. ഈ സംരംഭത്തിൽ  ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള തൊഴിലിനെ കണ്ടെത്തുവാനും കൂട്ടായ്മയോടെ അവർക്ക് സഹായമായി നിന്ന് തുടങ്ങിവച്ച എല്ലാ മേഖലയിലും വിജയത്തിലെത്താനും സാധിച്ചു.

സമന്‍സുകളും നോട്ടീസുകളും ഇനി വാട്സ്ആപ്പിലൂടെ...

ഈ രീതിയിൽ ഇപ്പോൾ ഈ വനിതാ യൂണിറ്റിൽ screen printing, tailoring, bag making, e-commerce, parcel foods, training centre( ഓരോരുത്തർക്കും അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെറിയ ഒരു ഫീസോട് കൂടി പകർന്നു നൽകുന്നു) എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു. വരുമാനത്തോടൊപ്പം തന്നെ  മാനസിക സന്തോഷവും ഈ ഒത്തുചേരലിൽ ലഭിക്കുന്നതായി ഇതിലെ അംഗങ്ങൾ പറയുന്നു. 

ഈ യൂണിറ്റ് തുടങ്ങിയതിനു ശേഷം  ഇവരുടെ കൂട്ടായ്മ കണ്ട് സമൂഹത്തിന്റെ ഉയർന്ന മേഖലയിലുള്ള പലരും ഇവർക്ക്  പ്രോത്സാഹനവും പിന്തുണയും അതോടൊപ്പം സഹായവും നൽകി ഇവരെ മുന്നോട്ട്  നയിക്കുകയാണ്. കോവിഡ് കാലത്ത് ആയിരക്കണക്കിന് മാസ്ക്കുകളാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഇത് തങ്ങളുടെ വ്യക്തിപരമായ നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അവർ ഒരേ സ്വരത്തിൽ പറയുന്നു.

Read More