Home> Kerala
Advertisement

Amit Shaha about Shobha Surendran: ശോഭാ സുരേന്ദ്രൻ വിജയിക്കും, കേരളം നരേന്ദ്രമോദിക്കൊപ്പം മുന്നേറാൻ ഒരുങ്ങുന്നു; അമിത് ഷാ

Amit Shah in Kerala: ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Amit Shaha about Shobha Surendran: ശോഭാ സുരേന്ദ്രൻ വിജയിക്കും, കേരളം നരേന്ദ്രമോദിക്കൊപ്പം മുന്നേറാൻ ഒരുങ്ങുന്നു; അമിത് ഷാ

തിരുവനന്തപുരം: കേരളം നരേന്ദ്രമോദിക്കൊപ്പം മുന്നേറാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ കർഷകരും, യുവതി യുവാക്കളഉം മോദിക്കൊപ്പമെന്ന് പറഞ്ഞ അമിത് ഷാ, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വിജയിച്ച് എംപിയാകുമെന്നും പറഞ്ഞു. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനി വരുന്ന നാളുകൾ ബിജെപിയുടേതെന്നും, നരേന്ദ്രമോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള തിരഞ്ഞെടുപ്പാണിത്. മൂന്ന് കോടി സ്ത്രീകൾ ലക്ഷാധിപതികളായി മാറും. 

ALSO READ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ കേരളത്തെ ആക്രമണങ്ങളിൽ നിന്നും മുക്തമാക്കും. കാർഷിക രം​ഗ​ത്തും, ഉത്പാദന രം​ഗത്തും, സാങ്കേതിക രം​ഗത്തും ഭാരതത്തെ ഒന്നാമതാക്കി മാറ്റുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിൽ ഉള്ളത് കാപട്യം നിറഞ്ഞ ആളുകളാണ്.

സഖ്യത്തിലുള്ള കോൺ​ഗ്രസും കമ്മയൂണിസ്റ്റും കേരളത്തിൽ തമ്മിലടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഡൽഹിയിൽ ഇവരെല്ലാം ഒറ്റക്കെട്ടാണെന്നും മോദി കുറ്റപ്പടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More