Home> Kerala
Advertisement

മരട്: സുപ്രീം കോടതി വിധി നടപ്പാക്കി സര്‍ക്കാര്‍, അവസാന കെട്ടിടവും നില൦പതിച്ചു!

മരടിലെ അവസാന കെട്ടിട സമുച്ചയമായ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും നിലംപതിച്ചു. എന്നാല്‍, ഫ്ലാറ്റ് പൊളിക്കല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയാണ് നടന്നത്.

മരട്: സുപ്രീം കോടതി വിധി നടപ്പാക്കി  സര്‍ക്കാര്‍, അവസാന കെട്ടിടവും നില൦പതിച്ചു!

മരടിലെ അവസാന കെട്ടിട സമുച്ചയമായ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും നിലംപതിച്ചു. എന്നാല്‍, ഫ്ലാറ്റ് പൊളിക്കല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയാണ് നടന്നത്. 

ഇരുപത് അപ്പാര്‍ട്ട്മെന്‍റുകളാണ് 17 നിലകളുള്ള ഗോള്‍ഡന്‍ കായലോരം സമുച്ചയത്തിലുണ്ടായിരുന്നത്. 14.8 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫ്ലാറ്റ് പൊളിച്ചത്.

നിശ്ചയിച്ച സമയത്തിലും ഇരുപത്തിയാറു മിനിട്ട് വൈകിയാണ് ആദ്യ സൈറിന്‍ മുഴങ്ങിയത്. 1.56നായിരുന്നു ആദ്യ സൈറന്‍.

ജീവനക്കാര്‍ ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ആദ്യ സൈറണ്‍ മുഴക്കാന്‍ വൈകിയത്. ശേഷം നിശ്ചിത ഇടവേളകളില്‍ രണ്ടും മൂന്നും സൈറന്‍ മുഴങ്ങി.

മരടിലെ നാല് ഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതായിരുന്നു ഗോള്‍ഡന്‍ കായലോര൦. ച​മ്പ​ക്ക​ര ക​നാ​ല്‍ തീ​ര റോ​ഡി​നോ​ടു ചേ​ര്‍​ന്ന് തൈ​ക്കു​ടം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ക​ണ്ണാ​ടി​ക്കാ​ട് ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​രം ഫ്ളാ​റ്റ് സ്ഥി​തി ചെ​യ്തിരുന്നത്. 

20 കൊ​ല്ലം മു​ന്‍​പ് മ​ര​ട് പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ള്‍ ആ​ദ്യം പ​ണി​ത ഫ്ളാ​റ്റ് സ​മു​ച്ച​യ​മായിരുന്നു ഇത്. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചാ​യി​രു​ന്നു മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യ​ത്.

എ​ഡി​ഫ​സ് എ​ന്‍​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യാ​ണ് 17 നി​ല​ക​ളു​ള്ള ഈ ​ഫ്ളാ​റ്റും പൊ​ളി​ച്ചത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 1.30ഓ​ടെ പ്ര​ദേ​ശ​ത്തെ എ​ല്ലാ ചെ​റി​യ റോ​ഡു​ക​ളും അ​ട​ച്ചിരുന്നു. 51 മീ​റ്റ​റാ​യിരുന്നു ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​ര​ത്തി​ന്‍റെ ഉ​യ​രം. 

ഇന്ന് രാവിലെ 11.03നാണ് മരടിലെ മറ്റൊരു ഫ്‌ളാറ്റ് സമുച്ചയമായ ജെയ്ന്‍സ് കോറല്‍ കോവ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ഹോളി ഫെയ്ത്ത്, ആല്‍ഫാ സെറീന്‍ എന്നിവ സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.

Read More