Home> Kerala
Advertisement

അൽപ്പം സൂക്ഷിക്കണം; പൊന്മുടിയിൽ 'ഒറ്റയാൻറെ' സാന്നിധ്യവുമുണ്ട്

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണ് പൊൻമുടി സമ്മാനിക്കുന്നത്

അൽപ്പം സൂക്ഷിക്കണം;  പൊന്മുടിയിൽ 'ഒറ്റയാൻറെ' സാന്നിധ്യവുമുണ്ട്

തിരുവനന്തപുരം: പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാരികൾക്കുള്ള അനുമതി നിരോധിച്ചതോടെ വഴിയരികിൽ ഒറ്റയാന്റെ സഞ്ചാരം പതിവ് കാഴ്ചയാകുന്നു. ആളുകളെ ഉപദ്രവിക്കാത്ത ഒറ്റയാന്റെ സാന്നിധ്യം കാടിനുള്ളിൽ മനോഹരമായ കാഴ്ചകളാണ് തീർക്കുന്നത്. കാടിനുള്ളിലെ പാതകളിൽ മനുഷ്യന്റെ സാന്നിധ്യം കുറഞ്ഞതോടെ സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒറ്റയാൻ എന്നാണ് പ്രകൃതിസ്നേഹികൾ അഭിപ്രായപ്പെടുന്നത്. പൊന്മുടിയിൽ വിഹരിക്കുന്ന ഒറ്റയാന്റെ വിശേഷങ്ങൾ...

മഞ്ഞിൽ കുളിച്ച് നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണ് പൊൻമുടി സമ്മാനിക്കുന്നത്. മാത്രമല്ല, വിനോദസഞ്ചാരികളുടെ സാന്നിധ്യം തീരെയില്ലാത്തതിനാൽ ഒറ്റയാന് ഇഷ്ടപ്പെട്ട ഒലട്ടി ഉൾപ്പെടയുള്ള വിഭവങ്ങൾ റോഡരികിൽ കൂടുതൽ തഴച്ചു വളർന്നു നിൽക്കുന്നുമുണ്ട്. ഇത് ഒറ്റയാന് ഏറെ ഇഷ്ടമാണ്. പരിസ്ഥിതി മലീനികരണം കുറഞ്ഞതോടെ പ്രധാനമായും ഒറ്റയാൻ എത്തുന്നത് ഒലട്ടി തള്ളിയിട്ടു തിന്നാൻ വേണ്ടിയാണെന്നാണ് പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ പറയുന്നത്. 

കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരുടെ കണ്ണിൽപ്പെട്ടപ്പോഴൊക്കെ ഒലട്ടി ആവേശത്തോടെ തിന്നുന്ന തിരക്കിലായിരുന്നു ആന. വ്യാഴാഴ്ച രാവിലെ പൊന്മുടി റോഡിലെ രണ്ടാമത്തെയും മൂന്നാമത്തെയും കൊടും വളവിനിടയിൽ കണ്ട ഒറ്റയാൻ 15 മിനിറ്റോളം റോഡിൽ നിന്നതോടെ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ളവയ്ക്ക് ഗതാഗത തടസ്സം നേരിട്ടിരുന്നു.

ഒരിക്കൽ കണ്ട ആനയെ വീണ്ടും ഇതേ പാതയിൽ കണ്ടു. ഒലട്ടി മറിച്ചിടുന്നതിനിടെ വൈദ്യുത ലൈൻ തകർന്നു. ഫയർഫോഴ്സ് അധികൃതരെത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് കെഎസ്ഇബി അധികൃതർ വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഒറ്റയാൻ കാരണം രണ്ടു തവണ പൊന്മുടിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇന്നലെയും റോഡിന്റെ പരിസരത്തു ആനയെ കണ്ടു. ഉച്ചയ്ക്കു റോഡിലേക്ക് കയറി ആന കുറച്ചു നേരം ചെലവഴിച്ചു. അൽപം കഴിഞ്ഞു കാട്ടിലേക്കു മടങ്ങി. എന്നാൽ, ഉൾക്കാട്ടിലേക്കു മടങ്ങിയതായി സൂചനയില്ല. ഇനിയും ഭക്ഷണം തേടി റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ഇതുവഴി പതിവായി യാത്ര ചെയ്യുന്നവർക്കു മനസ്സിൽ നേരിയ ഭീതിയുണ്ട്.

അതേസമയം പൊൻമുടി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ബുധനാഴ്ച മുതൽ പൊൻമുടി,കല്ലാർ മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More