Home> Kerala
Advertisement

AKG center attack: സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി; എകെജി സെന്‍റര്‍ ആക്രമണവുമായി ജിതിന് ബന്ധമില്ല: വി ടി ബൽറാം

എകെജി സെന്റര്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് മുൻപ് നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു.

AKG center attack: സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി; എകെജി സെന്‍റര്‍ ആക്രമണവുമായി ജിതിന് ബന്ധമില്ല: വി ടി ബൽറാം

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിൽ പിടിയിലായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ജിതിൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ തന്നെയാണെന്ന് വി.ടി ബൽറാം. അക്കാര്യം തള്ളിപ്പറയില്ലെന്നും ബൽറാം പറഞ്ഞു. ജിതിന് കേസുമായി ബന്ധമില്ലെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഈ കസ്റ്റഡിയെന്നും അദ്ദേഹം പ്രതികരിച്ചു. എകെജി സെന്റര്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് മുൻപ് നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. എന്നാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നുവെന്നും ഇപ്പോൾ സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാൻ ജിതിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ബൽറാം കുറ്റപ്പെടുത്തി. 

ഡിയോ സ്കൂട്ടറിലാണ് എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയതെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ജിതിന് ഡിയോ സ്കൂട്ടറുമില്ല മറ്റ് ബന്ധങ്ങളുമില്ല. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് ജിതിന്റെ കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം ആരോപിച്ചു. 

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിൻ ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ ഈ കാർ കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കണ്ടത്തി. കാറിന്റെ ഡിക്കി അസാധാരണമായ നിലയിൽ തുറന്നിരിക്കുന്നത് സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Also Read: AKG Centre attack: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍

 

കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന് തലവേദനയായിരുന്നു. ആദ്യം ബോംബ് സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ കാരണമെന്ന് ആരോപണങ്ങൾ ഉയർന്നു.

എകെജി സെന്‍റര്‍ ആക്രമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ജൂലൈ 23ന് ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞില്ല. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണെന്ന് ഫോറൻസിക് വിഭാ​ഗം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു പോലീസിന് ലഭിച്ച നിർണായക തെളിവ്. സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം മാസങ്ങൾ പിന്നിട്ടിട്ടും പോലീസിന് കേസിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More