Home> Kerala
Advertisement

എകെജി സെൻറർ അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്; പ്രതിയെ പറ്റിയുള്ള ചില സൂചനകൾ ലഭിച്ചതായി എഡിജിപി

നഗരപരിധിയിൽ പോലീസിന്റെ മൂക്കിൻ തുമ്പത്ത് നടന്ന ബോംബാക്രമണത്തിൽ ഇനിയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

എകെജി സെൻറർ അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്; പ്രതിയെ പറ്റിയുള്ള ചില സൂചനകൾ ലഭിച്ചതായി  എഡിജിപി

എകെജി സെൻറർ അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതിയെ പറ്റിയുള്ള ചില സൂചനകൾ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതിയെന് കരുതുന്നയാൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഐപിസി 436 എക്സ്പ്ലോയീസ് സബ്സിസ്റ്റൻറ്സ് ആക്ട് 3A എന്നിവ പ്രകാരം കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നഗരപരിധിയിൽ പോലീസിന്റെ മൂക്കിൻ തുമ്പത്ത് നടന്ന ബോംബാക്രമണത്തിൽ ഇനിയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതിയെന്ന കരുതുന്നയാൾ സ്ഫോടനം നടത്തിയ ശേഷം കുന്നുകുഴി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. കുന്നുകുഴി ഭാഗത്തേക്കുള്ള വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവിയും പോലീസ് പരിശോധിക്കാൻ സാധ്യതയുണ്ട്.

പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചുവെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ക്രസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇക്കാര്യങ്ങളിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തും. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും എഡിജിപി.

അന്വേഷണത്തിന് നിലവിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടില്ല. അക്രമത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. കൻ്റോൺമെൻ്റ്  എസിപിയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല കൈമാറും.

ഉഗ്രശബ്ദത്തിൽ സ്ഫോടനം നടത്തിയ കുറ്റത്തിന് ഐ പി സി 436 എക്സ്പ്ലോയീസ് സബ്സിസ്റ്റൻറ്സ് ആക്ട് 3 എ പ്രകാരം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. എഫ്ഐആറിന്റെ പകർപ്പ് സീ മലയാളം ന്യൂസിനും ലഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധനയും നടത്തി. ഇന്നലെ രാത്രി 11:24 ഓടെയാണ് എകെജി സെന്ററിന് നേരെ അക്രമികൾ ബോംബേറ് നടത്തിയത്. സംഭവം നടക്കുമ്പോൾ 7 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പാർട്ടി ആസ്ഥാനത്തിന് കാവൽ ഉണ്ടായിരുന്നത്.  വൻ സുരക്ഷയാണ് പാർട്ടി ആസ്ഥാനത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 
Read More