Home> Kerala
Advertisement

സത്രം എയര്‍ സ്ട്രിപ്പില്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ ഇറങ്ങി, പരീക്ഷണ പറക്കല്‍ വിജയകരം

എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തില്‍ എയര്‍ സ്ട്രിപ് നിര്‍മ്മിച്ചിരിക്കുന്നത്

സത്രം എയര്‍ സ്ട്രിപ്പില്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ ഇറങ്ങി, പരീക്ഷണ പറക്കല്‍ വിജയകരം

ഇടുക്കി: ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ ഇറക്കി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ എയര്‍ സ്ട്രിപ് എങ്ങനെ പ്രയോജനകരമാക്കാം എന്ന് പരിശോധിയ്ക്കുന്നതിനായാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. കോയമ്പത്തൂര്‍ കുളൂരില്‍ നിന്നുള്ള സംഘമാണ് ഇടുക്കിയില്‍ എയര്‍ സ്ട്രിപിന് ചുറ്റും നിരീക്ഷണ പറക്കല്‍ നടത്തിയത്.

എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തില്‍ എയര്‍ സ്ട്രിപ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിന് എയര്‍ സ്ട്രിപ് പ്രയോജനപ്പെടുത്താനാകും. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം എന്‍സിസിയ്ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്, വ്യോമസേന പരിശോധന നടത്തിയത്.

ALSO READ : Leopard : പത്തനംതിട്ട കൂടലിൽ വനം വകുപ്പിന്റെ കൂട്ടിൽ പുലി അകപ്പെട്ടു

കോയമ്പത്തൂര്‍ സൂലൂരിൽ നിന്നുള്ള സംഘമാണ് ഇടുക്കിയില്‍ എത്തി എയര്‍ സ്ട്രിപിന് ചുറ്റും മൂന്ന് തവണ നിരീക്ഷണ പറക്കല്‍ നടത്തിയതിന് ശേഷം ലാന്‍ഡ് ചെയ്തത്. പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നുവെന്ന് വ്യോമസേന ചീഫ് കമാന്‍ഡിംഗ് ഓഫീസര്‍ എ ശ്രീനിവാസ അയ്യര്‍ പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍, രക്ഷാ പ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വേഗത്തില്‍ ഇടുക്കിയില്‍ എത്തിയ്ക്കാന്‍, എയര്‍ സ്ട്രിപ് പ്രയോജനപ്പെടുത്താനാവും. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ചെറു വിമാനം ഇറക്കിയും പരീക്ഷണം നടത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More