Home> Kerala
Advertisement

AI Drone Cameras: ഇനി എഐ ക്യാമറ അല്ല, വരുന്നത് പറക്കും എഐ ഡ്രോണുകൾ

പദ്ധതി ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ക്യാമറയില്ലാത്ത സ്ഥലങ്ങൾ ഇടവഴികൾ എന്നിവിടങ്ങളിൽ എഐ ഡ്രോണുകൾ സർവൈലൻസ് നടത്തും

AI Drone Cameras: ഇനി എഐ ക്യാമറ അല്ല, വരുന്നത് പറക്കും എഐ ഡ്രോണുകൾ

തിരുവനന്തപുരം: എഐ ക്യാമറക്ക് പകരം ഇനി എഐ ഡ്രോണുകൾ കൂടി രംഗത്തിറങ്ങാൻ മോട്ടോർവാഹന വകുപ്പ്. ഇതിനുള്ള ശുപാർശ വകുപ്പ് കൈമാറി. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറയെങ്കിലും വേണമെന്നാണ് ശുപാർശ. ഏകദേശം  400 കോടിയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. റോഡ് നീളെയുള്ള ക്യാമറകൾ ഫലപ്രദമാകുന്നില്ലെന്ന് വിലയിരുത്തലിലാണ് പുതിയ ആലോചന. ക്യാമറയുള്ള സ്ഥലങ്ങൾ നോക്കി യാത്രക്കാർ  ജാഗ്രത പാലിക്കുന്നതിനാൽ കാര്യമായ നിയമ ലംഘനങ്ങൾ ഡിറ്റെക്ട് ചെയ്യുന്നില്ല.

പദ്ധതി  ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ക്യാമറയില്ലാത്ത സ്ഥലങ്ങൾ ഇടവഴികൾ എന്നിവിടങ്ങളിൽ എഐ ഡ്രോണുകൾ സർവൈലൻസ് നടത്തും. ഡ്രോണിലെ ഒറ്റ ക്യാമറ കൊണ്ട് പല നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കും.  നിലവിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളുടെ ആകെ ചിലവ്  232 കോടിയാണ്.സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ  ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.

ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾക്ക് കുറവുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പിൻെറ വിലയിരുത്തൽ.  കൂടുതൽ അതിനാൽ ക്യാമറകൾ അത് കൊണ്ട് തന്നെ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്. അതേസമയം മിക്കവാറും എഐ ക്യാമറകളും ഇപ്പോഴുള്ളത് തിരക്കുള്ള നഗരങ്ങളിലെ സിഗ്നലുകളിലാണ്. എന്നാൽ ഇവിടെ മാത്രം വേഗം കുറച്ച് രക്ഷപ്പെടുന്നവരാണ് അധികവും. അത് കൊണ്ട് തന്നെ ക്യാമറ ഉപയോഗം അത്രം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More