Home> Kerala
Advertisement

AI Camera: നിയമലംഘനങ്ങൾ കുറഞ്ഞോ? 2ാം ദിവസം എഐ ക്യാമറയിൽ കുടുങ്ങിയവരുടെ കണക്കുകൾ ഇങ്ങനെ...

എണ്ണായിരത്തിന് മുകളിൽ നിയമലംഘനങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. കുറവ് ആലപ്പുഴ ജില്ലയിലുമാണ്.

AI Camera: നിയമലംഘനങ്ങൾ കുറഞ്ഞോ? 2ാം ദിവസം എഐ ക്യാമറയിൽ കുടുങ്ങിയവരുടെ കണക്കുകൾ ഇങ്ങനെ...

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 നിയമ ലംഘനങ്ങള്‍. ജൂൺ 6 അര്‍ദ്ധരാത്രി 12 മണിമുതൽ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനം നടന്നിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്. 1252 നിയമലംഘനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂർ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂർ (3708), കാസർകോട് (2079) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങൾ.

അതേസമയം ഇന്നലെ നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസ് നൽകുക. ഇന്നലെ ഉച്ചമുതലാണ് സെർവർ തകരാറിലായത്. നാഷണൽ ഇൻഫോമാറ്റിക് സെന്ററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലായിരുന്നു തകരാർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More