Home> Kerala
Advertisement

Vizhinjam Port: പൊലീസ് സംരക്ഷണം, അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Vizhinjam Port: പൊലീസ് സംരക്ഷണം, അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kochi: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

അതേസമയം, വിഴിഞ്ഞത്തുണ്ടായ കലാപത്തില്‍ വൈദികർക്കും പങ്കുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച സത്യവാങ്മൂലം വ്യാഴാഴ്ച പൊലീസ്  കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈദികരടക്കം നൂറുകണക്കിന് ആളുകള്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് സത്യവാങ്മൂലം പറയുന്നത്. 

Also Read:   Kerala HC: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ തുടരാം, എണ്ണം പരിമിതപ്പെടുത്തണം, ഹൈക്കോടതി

കഴി‍ഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പദ്ധതി പ്രദേശത്ത്  പ്രകോപനമുണ്ടാക്കിയത് സമരക്കാരല്ല പൊലീസാണെന്ന് കോടതിയെ ധരിപ്പിക്കാനുളള നീക്കത്തിലാണ് സമര സമിതി. 
 
അതേസമയം, വിഴിഞ്ഞം അക്രമ സംഭവത്തില്‍ NIA അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ  ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിൽ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം. 

പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണ,മെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്‍റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലുവിളി ആയിരിക്കെ യാതൊരു കാരണവശാലും പദ്ധതിയില്‍നിന്നും പിന്നോട്ടില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം വേറെ തലത്തിലേയ്ക്ക് കടക്കുകയാണ്, നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും  സമരക്കാരുടെ എല്ലാ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നിര്‍ത്തിവച്ചാല്‍ അല്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ അത് മോശം സന്ദേശം നല്‍കുമെന്നും കേരളത്തിന്‍റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും യോഗത്തില്‍ ചർച്ചയായേക്കും. 

ഇതിനിടെ, സമരം തീർക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനവും ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More