Home> Kerala
Advertisement

'ഒരു അഡാര്‍ പ്രചാരണം'; വൈറലായി സിപിഐയുടെ പോസ്റ്റര്‍

മാര്‍ച്ച് ആദ്യവാരം മലപ്പുറത്ത്‌ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണത്തിനായി ഒരു അഡാര്‍ ലൗ മാതൃകയില്‍ നല്‍കിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നു.

'ഒരു അഡാര്‍ പ്രചാരണം'; വൈറലായി സിപിഐയുടെ പോസ്റ്റര്‍

മലപ്പുറം: മാര്‍ച്ച് ആദ്യവാരം മലപ്പുറത്ത്‌ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണത്തിനായി ഒരു അഡാര്‍ ലൗ മാതൃകയില്‍ നല്‍കിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായ 'മാണിക്യ മലരായ പൂവി' എന്ന ഗാനരംഗത്തിലെ നായിക പ്രിയ. പി. വാര്യരുടെ കണ്ണിറുക്കല്‍ ചിത്രം ഉള്‍പ്പടെ നല്‍കിയാണ് മലപ്പുറം കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി പ്രചാരണ പോസ്റ്റര്‍ തയ്യാറാക്കിയത്.

സിനമയുടെ തലക്കെട്ടിന്‍റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. 'മാറുന്ന നാടിന് നേരിന്‍റെ ചുവപ്പ്' എന്ന സമ്മേളന മുദ്രാവാക്യവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

സുകുമാര്‍ അഴീക്കോട്, കമല സുരയ്യ എന്നീ സാംസ്കാരിക നായകരുള്‍പ്പടെ വിവിധ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ക്കൊപ്പമാണ് പ്രിയ. പി. വാര്യര്‍ കണ്ണിറുക്കുന്ന ചിത്രവും ഇടംപിടിച്ചത്.

ചിത്രത്തിലെ ഗാനത്തെ ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്കെതിരെ സിനിമയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഷ്‌റഫ്‌ അലി വ്യക്തമാക്കി.

അതേസമയം പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഇടത് വശത്തെ കണ്ണ് അടച്ച് പിടിച്ചുളള ഫോട്ടോ തങ്ങളാണ് യതാർത്ഥ ഇടത്പക്ഷം എന്ന് സിമ്പോളിക്ക് ആയി പറയുന്നതാണെന്നുള്ള കമന്റുകളും നിരവധി ഷെയറുകളുമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

Read More