Home> Kerala
Advertisement

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടി

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്.

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് താക്കീത് നൽകി ഹൈക്കോടതി. വിചാരണക്കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. അടിസ്ഥാന രഹതിമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്. 

കോടതിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് വിമർശനങ്ങൾ ഉന്നയിച്ചതെന്നാണ് ഹൈക്കോടതി ചോദിച്ചത്. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്നായിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകിയത്. അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്നാണ് കോടതി തുടർന്ന് ആരാഞ്ഞത്. അതേസമയം കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽ നിന്ന് പിൻമാറണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനമാകാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു.

Also Read: Kaaliyan Movie: ബിജിഎം ഇനി വേറെ ലെവൽ; 'കാളിയനി'ൽ സം​ഗീതം രവി ബസ്രൂർ, സ്വാ​ഗതം ചെയ്ത് പൃഥ്വിരാജ്

 

ഹർജിയിൽനിന്നു പിൻമാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന് കോടതി മുന്നറിയിപ്പ് നൽകുകയായിരുന്നു. കേസിലെ നിർണായക തെളിവാണ് മെമ്മറി കാർഡുകൾ. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

ദിലീപിനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ നേരത്തെ അതിജീവിത എതിർത്തിരുന്നു. എന്നാൽ അത് എതിർക്കുന്നതെന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്നാണ് ദിലീപിനെ കക്ഷി ചേർത്തത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Nayanthara-Vignesh Shivan Wedding: ഇനി അഭ്യൂഹങ്ങളില്ല! നെറ്റ്ഫ്ലിക്സിൽ തന്നെ വരും, നയൻസ് - വിക്കി വിവാഹ വീഡിയോ ഉടനെത്തും

അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് നെറ്റ്ഫ്ലിക്സ് ആ പ്രഖ്യാപനം നടത്തി. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇതിന് മുന്നോടിയായി നയൻസും വിക്കിയും ഒരുമിച്ചുള്ള ചിത്രങ്ങളും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്. റൗഡി പിക്ചേഴ്സിന്റെ ബാനറിലായിരിക്കും വീഡിയോ എത്തുക. വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന്റെ ചുമതല സംവിധായകന്‍ ഗൗതം മേനോനായിരുന്നു. നയൻസ്-വിക്കി വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം. 

കഴിഞ്ഞ മാസം (ജൂൺ) ഒമ്പതിനാണ് നയൻതാര-വിഘ്നേഷ് ശിവൻ ജോഡികളുടെ വിവാഹ നടന്നത്. മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു കല്യാണം. രജനികാന്ത്, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, ആറ്റ്ലി, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ആഡംബര റിസോർട്ട് ബുക്ക് ചെയ്‍തിരുന്നു. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More