Home> Kerala
Advertisement

വിടുതല്‍ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയിലേയ്ക്ക്

വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ ദിലീപ്.

വിടുതല്‍ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ ദിലീപ്.

നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയതോടെയാണ് അടുത്ത നീക്കം. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലായിരുന്നു ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

തനിക്കെതിരേയുള്ള പരാതികള്‍ നിലനില്‍ക്കില്ല എന്നും പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരായുള്ള തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്ന വാദമായിരുന്നു ഹര്‍ജിയ്ക്ക് പിന്നില്‍. 

എന്നാല്‍, ദിലീപിന്‍റെ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പള്‍സര്‍ സുനിയുടെയും ദിലീപിന്‍റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

Read More